ഷഹ് ലയുടെ കൂട്ടുകാരി നിദ ഫാത്തിമ കരിങ്കൊടി കൈമാറി: പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി.

ബത്തേരി: ദാന ഭൂമിയായ മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തുന്ന പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി.
ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ചു പാമ്പ് കടിയേറ്റ് ചികിത്സലഭിക്കാതെ മരിച്ച ഷഹ് ലയുടെ കൂട്ട്കാരിയും പാമ്പ്കടിയേറ്റ – വിവരം പൊതുജനങ്ങളെ അറിയിച്ച നിദ ഫാത്തിമ കർമ്മ സമിതി ജില്ലാ ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടിക്ക് കറുത്ത കൊടി കൈമാറി വിലാപയാത്ര ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ ശവമഞ്ച വിലാപയാത്ര കടന്നു പോകും. വയനാടിൻ്റെ ജന്മദിനം കൂടിയായ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് വ്യത്യസ്തമായ സമരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.
Next post സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ
Close

Thank you for visiting Malayalanad.in