പടിഞ്ഞാറത്തറ : വയനാട് ചുരത്തിലെ ഗതാഗത കുരുക്കിൽ ഒരു ജില്ല മുഴുവൻ വീർപ്പുമുട്ടുമ്പോൾ അതിന് പരിഹാരം കാണുവാൻ ജനപ്രതിനിധികളോ, അതിനായി സമ്മർദ്ദം ചെലുത്തുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തയ്യാറാകുന്നില്ലെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മ സമിതി കുറ്റപ്പെടുത്തി. 28 വർഷമായിട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാലാണ് ഈ പാത പൂർത്തീകരിക്കുവാൻ കഴിയാത്തതെന്ന് കേരള സർക്കാരും , അത്തരത്തിലുള്ള ഒരപേക്ഷ ഞങ്ങൾക്ക് ലഭിച്ചിട്ടില്ലയെന്ന് കേന്ദ്ര സർക്കാരും പറയുമ്പോൾ വിഢികളാകുന്നത് വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളാണ്. ഇതേ പാരിസ്ഥിതിക അനുമതി ലഭിയ്ക്കേണ്ട മേപ്പാടി – ആനക്കാംപൊയിൽ തുരങ്ക പാതയെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരോട് ഒരു വാക്ക് . പ്രസ്തുത പാതക്ക് ഈ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് പുറത്തുവിടാൻ ഭരണക്കൂടങ്ങൾ തയ്യാറാകണം… ഒരു നാട്ടിൽ രണ്ടു നീതി ഉൾക്കൊള്ളാൻ കഴിയുന്നതല്ല . പദ്ധതി തുടങ്ങിയ ശേഷം പാരിസ്ഥിതിക അനുമതിയുടെ പേരു പറഞ്ഞ് ഒരു വെള്ളാനയെ കൂടി രൂപപ്പെടുത്തുന്നത് ഏതു വിധേനയും തടയും. ഭരണക്കൂടങ്ങളിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് കർമ്മ സമിതി കോടതിയെ സമീച്ചത്. നിയമ പോരാട്ടങ്ങൾക്കൊപ്പം പാതയ്ക്കായി ഭൂമി നഷ്ടപ്പെട്ടവരേയും, സമാനമനസ്ക്കർ ഉൾക്കൊള്ളുന്ന സംഘടനകളേയും ഉൾപ്പെടുത്തി ശക്തമായ സമരങ്ങൾക്കും കർമ്മ സമിതി നേത്യത്വം നൽകും. “നാടിനു വേണ്ടി നാടൊന്നാകെ “എന്ന ക്യാമ്പയിനിലൂടെ ആരംഭിക്കുന്ന സമരങ്ങളുടെ ആദ്യ പടിയായി നടന്ന യോഗം കർമ്മ സമിതി കോഡിനേറ്റർ കമൽ തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. സജി യൂ എസ് അക്ഷത വഹിച്ചു. ജോൺസൻ ഒ.ജെ, ഇബ്രാഹിം പള്ളിയാൽ , ബെന്നി വർക്കി, ഹംസ, ഇ പി ഫിലിപ്പുക്കുട്ടി, മമ്മുട്ടി കാഞ്ഞായി, സണ്ണി വരീക്കൽ,എ കെ അന്ത്രു , സാജൻ തുണ്ടിയിൽ പ്രസംഗിച്ചു
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...
മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ്...
കൽപ്പറ്റ : കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സി.സി.ആർ.ടി) യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ആണ് കലാമണ്ഡലം...
കൽപ്പറ്റ : ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എം.എൽ.എ പരേതനായ...
മാനന്തവാടി: കണ്ണൂർ സർവ്വകലാശാലയിലെ അവസാന വർഷ ഗണിത ശാസ്ത്ര ബിരുദപരീക്ഷഫലത്തിൽ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സർവ്വകലാശാലതലത്തിൽ82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം...
. കൽപ്പറ്റ : മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും...