കാൻസർ പ്രതിരോധ ക്യാമ്പയിൻ അഭിനന്ദനാർഹം : മന്ത്രി വീണ ജോർജ്

സുൽത്താൻ ബത്തേരി :വയനാട് ഒ. ആർ. ജി സൊസൈറ്റിയുടെ സഹായത്തോടെ കുടുംബശ്രീ മിഷൻ വയനാട് ജില്ലയിൽ സംഘടിപ്പിക്കുന്ന ഗർഭാശയ ഗള – സ്തനാർബുദങ്ങൾക്കെതിരെയുള്ള ക്യാമ്പയിൻ പ്രശംസ അർഹിക്കുന്നതാണ് എന്ന് മന്ത്രി വീണ ജോർജ്. സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടന്ന കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ സ്ത്രീകളിലെ ക്യാൻസറിന്റെ തോത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ക്യാമ്പയിൻ ആരംഭിക്കുന്നത്. വയനാട് ജില്ലയിലെ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തിൽ പരമാവധി ആളുകളിലേക്ക് അവബോധം എത്തിക്കുകയും രോഗ പ്രതിരോധ മാർഗ്ഗങ്ങൾ പറഞ്ഞു കൊടുക്കുകയുമാണ് ലക്ഷ്യം. വരുന്ന ഒരു മാസ കാലം കൊണ്ടു ജില്ലയിലെ 1ലക്ഷം കുടുംബശ്രീ കുടുംബങ്ങൾക്കും സന്ദേശം എത്തിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. പ്രസ്തുത പ്രവർത്തനത്തിൽ പ്രഗത്ഭരായ ഡോക്ടർമാരാണ് ക്ലാസ്സ്‌ നയിക്കുന്നത്. സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. എൽസി പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാലി തോമസ്, ടോം ജോസ്, ലിഷ ടീച്ചർ, ഷാമില ജുനൈസ്, കൗൺസിലർമാരായ കെ സി യോഹന്നാൻ, ആരിഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, പദ്ധതി വിശദീകരണം നൽകി. ഒ ആൻഡ് ജി സൊസൈറ്റി ഭാരവാഹികളായ ഡോ. ഓമന മധുസൂദനൻ, സ്വാഗതം പറഞ്ഞ പരിപാടിക്ക് ഡോ. ശിവകുമാർ, ഡോ. സുമ വിഷ്ണു, ഡോ. കല്പന ഡോ. ഉമ രൺധീർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ എന്നിവർ നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി സുൽത്താൻ ബത്തേരി അസംപ്ഷൻ ജംഗ്‌ഷൻ മുതൽ സ്വതന്ത്ര മൈതാനി വരെ ബോധവൽക്കരണ റാലിയും നടന്നു. വിനായക നഴ്സിംഗ് സ്കൂൾ, അസംപ്ഷൻ നഴ്സിംഗ് സ്കൂൾ, ഡോൺ ബോസ്കോ കോളേജ്, സെന്റ് മേരീസ്‌ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കുടുംബശ്രീപ്രവർത്തകരോടൊപ്പം ചേർന്നത് റാലിക്ക് മാറ്റുകൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് ലോകകപ്പ് വിളംബര ഫുട്ബോൾ മത്സരത്തിൽ അർജന്റീന ഫാൻസ് വിജയിച്ചു
Next post ക്യാമ്പസുകളെ കീഴടക്കി മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ബോചെ കൊച്ചിയുടെ മണ്ണില്‍
Close

Thank you for visiting Malayalanad.in