നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആവേശം അലതല്ലുമ്പോൾ സന്തോഷ് ട്രോഫിയില്‍ പന്ത് തട്ടാനൊരുങ്ങുന്ന സന്തോഷത്തിലാണ് കൽപ്പറ്റ മണിയങ്കോട് സ്വദേശി ശ്രീനാഥ് ചന്ദ്രന്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരു താരം സന്തോഷ് ട്രോഫി ക്യാംപിലെത്തുന്നത്. നെയ്മർ ആരാധകൻ കൂടിയായ ശ്രീനാഥിന് ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയതോടെ വലിയ ആഹ്ലാദത്തിലാണ് നാട്ടുകാരും.
വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ശ്രീനാഥ് സന്തോഷ് ട്രോഫി സെലക്ഷൻ ക്യാപിലേക്കെത്തുന്നത്. വയനാട് കൽപ്പറ്റ മണിയങ്കോടുള്ള കോളനി വീട്ടിൽ നിന്ന് പന്തുതട്ടിയിറങ്ങിയ ശ്രീനാഥിന് എന്നും പിന്തുണ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും തന്നെയാണ്. തൃശൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടിയതാണ് ശ്രീനാഥിനെ തേടി സന്തോഷ് ട്രോഫി സെലക്ഷന് ക്യാംപിലേക്കുള്ള വിളിയെത്താൻ കാരണം. അഭിമാനത്തോടു കൂടിയാണ് സന്തോഷ് ട്രോഫി സെലക്ഷനെ കാണുന്നതെന്ന് ശ്രീനാഥ് പറഞ്ഞു.
ശ്രീനാഥിന്റെ ക്യാമ്പ് പ്രവേശനത്തിന്റെ ആഹ്ലാദത്തിലാണ് കൂട്ടുകാരും. നാളെ കോഴിക്കോട് ആരംഭിക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്ന ശ്രീനാഥ് കേരളത്തിന്റെ ജഴ്സിയണിഞ്ഞ് പുതിയ ചരിത്രം രചിക്കാനുള്ള പുറപ്പാടിലാണ്.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...