കാത്തിരിപ്പിന് വിരാമം: പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടും.

പനമരം ചെറുപുഴ പാലത്തിന് 19 ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടുമെന്ന് സംഘടാക സമിതി അറിയിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൽ ചെറുപുഴയ്ക്ക് കുറുകെയുള്ള പാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി അനുവദിച്ചു 44 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലത്തിന് ഇരുവശവും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടും കൂടിയാണ് നിർമിക്കുന്നത്.കൂടാതെ ഇരുഭാഗങ്ങളിലേക്കും 320 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 7 മീറ്റർ വീതിയിൽ ബിഎംആൻഡ് ബിസിയായി ഉപരിതല ടാറിങ്ങും പൂർത്തികരിക്കുന്നതോടെ യാത്ര ക്ലേശത്തിന് പരിഹാരമാകും.18 മാസമാണ് പൂർത്തീകരണ കാലാവധി. തറക്കല്ലിടിലിന് മുന്നോടിയായുള്ള എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലായിൽ, അസി.എൻജിനീയർ കുട്ടികൃഷ്ണൻ, കെ.ടി.സുബൈർ, സജേഷ് സെബാസ്റ്റ്യൻ, അന്നക്കുട്ടി ജോസ്, വാസു അമ്മാനി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ജില്ലയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ
Next post ബേഗൂർ പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം:ആരോഗ്യ സ്ഥാപനങ്ങളെ ജന സൗഹൃദമാക്കും- മന്ത്രി വീണാ ജോർജ്
Close

Thank you for visiting Malayalanad.in