ഇസ്ലാമിന്റെ നിലനില്‍പ്പ് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ: കെ.ടി ഹംസ മുസ് ലിയാര്‍

കല്‍പ്പറ്റ. പരിശുദ്ധ ഇസ്ലാം നിലനില്‍ക്കുന്നത് മഹിത നേതൃത്വത്തിലുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ടി ഹംസ മുസ് ലിയാര്‍ പറഞ്ഞു. വഹാബിസം, ലിബറലിസം, മതനിരാസം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ഥാപന സന്ദേശ യാത്രക്ക് വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യത്തെയും സംഘടിത പ്രവര്‍ത്തനങ്ങളെയും നേതൃത്വത്തെ അംഗീകരിക്കുന്നതിനെയും നിരന്തരം ഓര്‍മിപ്പിച്ച മതമാണ് ഇസ് ലാം. ആ അധ്യാപനമുള്‍കൊണ്ട് അറിവിലും ആദര്‍ശ മുന്നേറ്റത്തിലും കേരളത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചത് സമസ്തയുടെ പ്രവര്‍ത്തനങ്ങകളിലൂടെയാണ്. കാമ്പസുകളില്‍ നിന്ന് അറിവും അദബും രൂപപ്പെടുന്നതോടൊപ്പം സമസ്തയുടെ സംഘ സംവിധാനത്തിന് സഹായകമായ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ..കെ.എസ് തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. സി.എച്ച് ത്വയ്യിബ് ഫൈസി, ശുഐബുല്‍ ഹൈതമി, അസീബ് ഫൈസി എന്നിവര്‍ വിഷയാവതണം നടത്തി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കാവനൂര്‍, പി.സി ഇബ്രാഹിം ഹാജി, സി.കെ ഷംസുദ്ദീന്‍ റഹ്മാനി, പി സുബൈര്‍ ഹാജി, അബ്ബാസ് മൗലവി, ബാപ്പു ഹാജി സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി സ്വാഗതവും എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സആദ അറബി കോളജ് വാരാമ്പറ്റ, ഇമാം ഗസാലി അക്കാദമി കൂളിവയല്‍, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഇസ് ലാമിക് അക്കാദമി വാകേരി, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളജ്, ഗൂഡല്ലൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോളജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കോളജുകളില്‍ എസ്.വൈ.എസ് സംസഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എം.പി.എം കടുങ്ങല്ലൂര്‍, മുആവിയ ഫൈസി, സി.എം കുട്ടി സഖാഫി, മുദ്ധസിര്‍ ഫൈസി, അബ്ദുല്‍ റഷീദ് ഫൈസി ഏലംകുളം എന്നിവര്‍ വിഷയാവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയുക്തി തൊഴിൽമേള; 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം
Next post കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്
Close

Thank you for visiting Malayalanad.in