രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയം: ജനജീവിതം ദുസ്സഹമാക്കിയെന്ന് മോൻസ് ജോസഫ് എം.എൽ.എ.

കല്‍പ്പറ്റ : അഡ്വ: മോന്‍സ് ജോസഫ് എം.എല്‍. എ. രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അരി മുതല്‍ മുഴുവന്‍ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജനജീവിതം അങ്ങേയറ്റം ദു:സഹമായിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. കല്‍പ്പറ്റ വ്യാപാര ഭവനില്‍ നടന്ന ‘ അബ്ദുള്‍ സലാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പാര്‍ട്ടി വി. ജോണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതിയംഗം ജോണ്‍ ജോസഫ് മുഖ്യ അസ്മരണ പ്രസംഗം നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ: കെ.എ. ഫിലിപ്പ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആന്റെണി , ജോസ് തലച്ചിറ, പി.എം. ജോര്‍ജ് റോജസ്, നിക്‌സണ്‍ ഫ്രാന്‍സിസ്, പി.സെബാസ്റ്റ്യന്‍, റ്റി.റ്റി.ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുര സ്വാഗതവും, അഡ്വ.ജോര്‍ജ്ജ് വാത്തുപ്പറമ്പില്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക: പി.എഫ്. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.
Next post നിയുക്തി തൊഴിൽമേള; 44 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമനം
Close

Thank you for visiting Malayalanad.in