കൊച്ചി :
രോഗബാധിതരായ കുട്ടികൾക്കായി അമൃത ആശുപത്രിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
അമൃത ഹാർട്ട് കെയർ ഫൗണ്ടേഷൻ, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ, ബട്ടർഫ്ളൈ കാൻസർ കെയർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അമൃത ആശുപത്രിയിൽ വിവിധ ചികിത്സകൾക്കു വിധേയരായ അമ്പതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഹെമറ്റോളജി പീഡിയാട്രിക് സിവിടിഎസ്, പീഡിയാട്രിക് കാർഡിയോളജി മെഡിക്കൽ ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നഴ്സിങ് ഡയറക്ടർ സായി ബാല, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ.പവിത്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുട്ടികൾക്കുള്ള സമ്മാന വിതരണ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഡോ.നീരജ് സിദ്ധാർത്ഥൻ, ഡോ. പി.കെ ബ്രിജേഷ്, ഡോ.ജി രമ, ഡോ. മൻസൂർ കോയക്കുട്ടി, ടി അസാനുൽ ബന്ന, വിഷ്ണു കെ സന്തോഷ്, ടി ശ്വേത, നന്ദ ശിവകുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി പെയിന്റിങ് ഉൾപ്പെടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...