ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നുവെന്ന് പി.സന്തോഷ് കുമാർ എം.പി.

കൽപ്പറ്റ:
തകർന്ന് കിടന്ന കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ പുനരുദ്ധരിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ ആർ.എസ്.എസ്. താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതെന്ന് പി.സന്തോഷ് കുമാർ എം.പി. ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ എൽ.ഡി.എഫ് .. കൽപ്പറ്റയിൽ നടത്തിയ വിദ്യഭ്യാസ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരമില്ലാത്ത മേഖലകളിലേക്കാണ് ഗവർണർ കടന്നു കയറുന്നതെന്ന് എം.പി.പറഞ്ഞു.
പണം കൊടുത്ത് എവിടെയെല്ലാം ഭരണത്തെ അട്ടിമറിക്കാമെന്ന് ബി.ജെ.പി.യും ആർ.എസ്.എസും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഗവർണറെ പോലുള്ളവരെ അയച്ച് മറ്റുള്ള സ്ഥലങ്ങളിൽ സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ്. പുതിയ കേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ നിപ്പയെ പോലെ, പ്രളയത്തെ പോലെ ഗവർണറെന്ന മാരിയെയും അതിജീവിക്കുമെന്നും എം.പി. പി. സന്തോഷ് കുമാർ പറഞ്ഞു.
ഗവർണർക്കെതിരെ കൽപ്പറ്റയിൽ എൽ.ഡി.എഫിൻ്റെ വിദ്യാഭ്യാസ സംരക്ഷണ റാലിയിൽ നൂറ് കണക്കിനാളുകൾ അണിനിരന്നു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഒ.ആർ.കേളു എം.എൽ.എ. അധ്യക്ഷ വഹിച്ചു.
പുത്തലത്ത് ദിനേശൻ, പി.വി.അജ്മൽ, കുഞ്ഞാലി, വസന്തകുമാർ സി.കെ.ശിവരാമൻ. പി.ഗഗാറിൻ, ഇ.ജെ.’ ബാബു. കുര്യാക്കോസ് മുള്ളൻമട തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പനമരം നടവയൽ ചെറുപുഴക്ക്‌ കുറുകെ പുതിയ പാലം : ദീർഘകാല ആവശ്യം സാഫല്യത്തിലേക്ക്‌
Next post ജിൽസിൻ്റെ കരവിരുതിൽ വിരിഞ്ഞു: മെസ്സിയുടെ പൂർണ്ണകായ ചിത്രം
Close

Thank you for visiting Malayalanad.in