പനമരം നടവയൽ ചെറുപുഴക്ക്‌ കുറുകെ പുതിയ പാലം : ദീർഘകാല ആവശ്യം സാഫല്യത്തിലേക്ക്‌

പനമരം നടവയൽ ചെറുപുഴക്ക്‌ കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്‌. പുതിയപാലത്തിന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ 19ന്‌ തറക്കല്ലിടും.
പനമരം പനമരം നടവയൽ ചെറുപുഴക്ക്‌ കുറുകെ പുതിയ പാലം നിർമിക്കണമെന്ന പനമരത്തുകാരുടെ ദീർഘകാലത്തെ ആവശ്യം സാഫല്യത്തിലേക്ക്‌. പുതിയപാലത്തിന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ 19ന്‌ തറക്കല്ലിടും. പഴയ പാലത്തിന്‌ ചേർന്നാണ്‌ പുതിയ പാലം വരിക. നബാഡ് ഫണ്ട് ഉപയോഗപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ചാണ്‌ പാലം നിർമിക്കുന്നത്‌. 11 മീറ്റർ വീതിയിൽ നിർമിക്കുന്ന പുതിയ പാലത്തിന്‌ ഇരുഭാഗങ്ങളിലുമായി അപ്രോച്ച്‌ റോഡും ഒരുക്കും. പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ പനമരം നടവയൽവഴി ബത്തേരി മണ്ഡലത്തെ ബന്ധിപ്പിക്കുന്നതിനാണ്‌ പാലം നിർമിച്ചത്‌. കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളിലെല്ലാം നിരന്തരം യാത്രക്ക്‌ ഏറെ ഗുണപ്രദമായിരുന്ന പാലം കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലായിരുന്നു. പ്രധാന സ്ലാബുകളുടെ കമ്പികൾ ദ്രവിച്ചു. കൈവരികളും തകർന്നു. കാലവർഷത്തിൽ വെള്ളം കയറുന്നതും പാലത്തിന്റെ സുരക്ഷയെ ബാധിച്ചു. ഭാരമുള്ള വാഹനങ്ങൾ യാത്ര ഒഴിവാക്കിത്തുടങ്ങി. ഇതോടെ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. മന്ത്രി മുഹമ്മദ്‌ ‌ റിയാസ്‌ നേരത്തേ ജില്ലയിലെത്തിയപ്പോൾ പാലത്തിന്റെ ശോച്യാവസ്ഥ നേരിട്ട്‌ കണ്ടിരുന്നു. ഇതിന്റെ തുടർനടപടിയായാണ്‌ പുതിയ പാലം നിർമിക്കാനുള്ള പദ്ധതിക്ക്‌ വേഗം കൈവന്നത്‌. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പഴയ പാലത്തിനോട്‌ ചേർന്നാണ് പുതിയ പാലം പണിയുന്നത്. മഴക്കാലത്ത്‌ വെളളം കയറുന്നത്‌ ഒഴിവാക്കാൻ കൂടുതൽ ഉയർത്തിയാണ്‌ പാലം നിർമിക്കുക. പണി പൂർത്തിയാകുന്നതോടെ പഴയ പാലത്തിലൂടെയുള്ള സഞ്ചാരം പൂർണമായി നിരോധിക്കും. പുതിയ പാലം യാഥാർഥ്യമാവുന്നതോടെ പനമരത്തുകാർക്ക്‌ ബത്തേരി, പുൽപ്പള്ളി ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Next post ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നുവെന്ന് പി.സന്തോഷ് കുമാർ എം.പി.
Close

Thank you for visiting Malayalanad.in