പന്ത്രണ്ടാമത് വയനാട് റവന്യൂ ജില്ലാ കായികമേള 17 മുതൽ കൽപ്പറ്റയിൽ.

കൽപ്പറ്റ. 12മത് റവന്യൂ ജില്ലാ കായികമേള 17 മുതൽ 19 വരെ കൽപ്പറ്റ ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17 ന് ഉച്ചക്ക് 1.30 ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ. ശശി പ്രഭ മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തും. 18 ന് രാവിലെ ടി. സിദ്ദിഖ് എം.എൽ.എ മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ കേയംതൊടി അധ്യക്ഷനാവും. 67 ഇനങ്ങളിലായി 800ലധികം കായിക പ്രതിഭകൾ മാറ്റുരക്കുന്ന കായികമേള കൊവിഡിന് ശേഷമുള്ള ആദ്യമേളയാണ്. വയനാടിന്റെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മേളയെന്ന ഖ്യാതിയും ഇത്തവണത്തെ മേളക്കുണ്ട്. 16 ന് വൈകുന്നേരം മൂന്നു മുതൽ കൽപ്പറ്റ നഗരത്തിലൂടെ കായികമേളയുടെ വിളംബര ജാഥ നടക്കും.
19 ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ഒ.ആർ കേളു എം.എൽ. എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ്, വാർഡ് കൗൺസിലർ എം.കെ ഷിബു, നജീബ് മണ്ണാൻ, എം പവിത്രൻ, പി.ടി സജീവൻ, ഷാനു ജേക്കബ്, എൻ.എ അർഷാദ്, ശിവദാസൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ”ബന്ധങ്ങൾ വളരാൻ”ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ
Next post ഇന്ന് തലക്കൽ ചന്തു സ്മൃതി ദിനം
Close

Thank you for visiting Malayalanad.in