ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ അഴീക്കൽ റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലടത്തോട് കോളനിക്ക് സമീപം കല്ലേൻ സുനോജ് (39) ആണ് മരിച്ചത്.
കണ്ണൂർ അഴീക്കൽ റോഡിൽ കല്ലടത്തോടിനും അലവിലിനും മധ്യേയാണ് അപകടം നടന്നത്. കണ്ണൂരിൽനിന്ന് അഴീക്കോട്ട് പോകുകയായിരുന്ന ബൈക്ക്,എതിരേ കണ്ണൂരിലേക്ക് പോകുന്ന ഒട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്.
ഓട്ടോയിൽ തലയിടിച്ച് സാരമായി പരിക്കേറ്റ സുനോജ് ജില്ലാ ആശുപത്രിയിലാണ് മരിച്ചത്.
അച്ഛൻ: പരേതനായ രമേശൻ. അമ്മ: തങ്കമണി. ഭാര്യ: സിൽ. മക്കൾ: സഞ്ജയ്, സിയ (വി ദ്യാർഥികൾ).
സഹോദരങ്ങൾ: സുധ, സുനിത, ശുഭ. മൃതദേഹം ഇന്ന് സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയൽനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തിന്റെ പാവക്ക വിളവെടുപ്പ് തുടങ്ങി.
Next post ”ബന്ധങ്ങൾ വളരാൻ”ചുമരുകളിൽ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടർ
Close

Thank you for visiting Malayalanad.in