പ്രൗഢമായി ശിശുക്ഷേമ സമിതിയുടെ ജില്ലാ തല ശിശുദിനഘോഷം

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ശുശുദിനാഘോഷറാലി സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടർ എ.ഗീത ഐ.എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് സേനയുടെ തുറന്ന ജീപ്പിൽ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ കുട്ടി നേതാക്കൾ മുന്നിൽ നിന്ന് നയിച്ച റാലി എസ്.കെ.എം.ജെ. ഹൈസ്കൂളിൽ തയ്യാറാക്കിയ വേദിയിൽ സമാപിച്ചു. രക്ഷിതാക്കളും അധ്യാപകരും ജാഥയെ അനുഗമിച്ചു. തുടർന്ന് കുട്ടികളുടെ പ്രധാനമന്ത്രി അച്യുത് ആർ നായർ (ഡീപോൾ പബ്ലിക്ക് സ്കൂൾ കല്പറ്റ) ഉദ്ഘാടനം ചെയ്ത യോഗത്തിന് നിവേദ് ക്രിസ്റ്റി ജെയ്സൻസെന്റ് മേരീസ് യു.പി.സ്കൂൾ തരിയോട് സ്വാഗതം ആശംസിച്ചു. കുട്ടികളുടെ പ്രസിഡണ്ട് ലിയോസ് എം.വി (എസ്.കെ.എം.ജെ ഹൈസ്കൂൾ) അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സ്പീക്കർ കുമാരി എയ്ലിൻ റോസ്റോയി ഗവ:യു പി.സ്കൂൾ മാനന്തവാടി മുഖ്യ പ്രഭാഷണം നടത്തി തുടർന്ന് കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.ശിവരാമൻ ശിശുദിന സന്ദേശം നല്കി. ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കല്പ്പറ്റ നഗരസഭ കൗൺസിലർ പി.പി.വിനോദ് കുട്ടി നേതാക്കൾക്ക് നല്കി നിർവ്വഹിച്ചു. പ്രസംഗ മത്സര വിജയികളായി കുട്ടികളുടെ നേതാക്കളായവർക്കും ദേശീയചിത്രരചന മത്സരത്തിൽ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കും നഗരസഭ കൗൺസിലർ.ടി.മണി സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു എമൽ ഷാജ്.പി സെന്റ് ജോസഫ്സ് യു.പി.സ്കൂൾ കല്ലോടി നന്ദിയും പ്രകാശിപ്പിച്ചു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവൻഷറർ ഷംസുദ്ധീൻ സി.കെ.എ ക്സിക്യൂട്ടിവ് അംഗങ്ങളായ പി.ആർ.ഗിരിനാഥൻ അ ലിയാർ.കെ.എ. വിപിന ദിലീപ് എന്നിവർ നേതത്വം നല്കി. കല്ലോടി എസ് കെ എം ജെ യു പി സ്കൂളിലെ എമിൽ ഷാജ്.പി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു.
Next post യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് യൂ വിദ്യാർത്ഥികളെ ആദരിച്ചു
Close

Thank you for visiting Malayalanad.in