വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു.

മുണ്ടക്കയം: വീടു പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണു പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷ് (50) മരിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. പനക്കച്ചിറ സ്വദേശിയായ പനവേലിയിൽ സാബുവിന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിന്റെ കട്ടകൾ ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ധനേഷും ഭാര്യയും രണ്ടുദിവസമായി വീടിന്റെ കട്ടകൾ പൊളിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കട്ടകൾ പൊളിക്കുന്നതിനിടയിൽ വീടിന്റെ ബീം അടർന്നുവീഴുകയായിരുന്നു.
അപകടത്തിൽ ധനേഷിന്റെ തലയുടെ ഒരു ഭാഗം പൂർണമായും തകരുകയും സംഭവ സ്ഥലത്തുവച്ചുതന്നെ ധനേഷ് മരിക്കുകയും ചെയ്തു. തുടർന്നു നാട്ടുകാർ ചേർന്നു മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post മതിവരാതെ ആസ്വാദകർ; സന്തോഷനിറവിൽ ഐ.ഐ.എം.എഫിനു കൊട്ടിക്കലാശം
Next post പ്രൗഢമായി ശിശുക്ഷേമ സമിതിയുടെ ജില്ലാ തല ശിശുദിനഘോഷം
Close

Thank you for visiting Malayalanad.in