പാൽ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ ക്ഷീര വികസന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

.
കൽപ്പറ്റ:
പാൽ വില വർദ്ധിപ്പിക്കുക വർദ്ധിപ്പിക്കുന്ന വില പൂർണ്ണമായും കർഷകന് ലഭ്യമാക്കുക കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുക മുഴുവൻ ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക മൃഗ ഡോക്ടർമാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ലാ ക്ഷീരകർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വയനാട് ക്ഷീര വികസന ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ധർണ്ണ സമരം ഡി.സി.സി പ്രസിഡൻറ് എൻ.ഡി അപ്പച്ചൻഉദ്ഘാടനം ചെയ്തുഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി മുഖ്യപ്രഭാഷണം നടത്തി . എം ഒ ദേവസ്യ അധ്യക്ഷത വഹിച്ചു. ജോയ് പ്രസാദ്, ഷാൻ്റി , ചേനപ്പാടി, പി കെ മുരളി ,ജോസ് പടിഞ്ഞാറത്തറ, ബേബി തുരിത്തി ,എം എം മാത്യു, സജീവൻ മടക്കിമല, ഇ വി സജി ,എ എൻ ബാബു , ആഗസ്തി പുത്തൻപുര, എ.എക്സ് ജോസ്, ജോസഫ് പരത്തന എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹീല്‍ 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തി
Next post ശബരിമല നിയുക്ത മേൽശാന്തിക്ക് സ്വീകരണം നൽകി
Close

Thank you for visiting Malayalanad.in