ഹീല്‍ 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തി

കൊച്ചി: പ്രമുഖ എഫ്എംസിജി വിതരണക്കാരായ ഹീല്‍ എന്റര്‍പ്രൈസസ് 11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവര്‍ അടക്കം 13 പേരില്‍ നിന്നായാണ് എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തിയത്. 2020ലാണ് ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ സ്വന്തമാക്കിയ എറണാകുളം സ്വദേശി രാഹുല്‍ മാമ്മന്റെ നേതൃത്വത്തില്‍ ഹീല്‍ എന്റര്‍പ്രൈസസ് ആരംഭിച്ചത്.
അടുത്ത അഞ്ച് വര്‍ഷത്തിനകം 500 കോടി രൂപയുടെ വില്‍പ്പനയാണ് ഹീല്‍ ലക്ഷ്യമിടുന്നത്. ക്ലീനിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഒറോക്ലീനക്സ്, ലോറ സോപ്പ്‌സ് തുടങ്ങിയ കമ്പനികളെ അടുത്തിടെയാണ് ഹീവല്‍ ഏറ്റെടുത്തത്. പുതിയ മൂലധനസമാഹരണം ഏറ്റെടുക്കലുകള്‍ക്കും വിപുലീകരണത്തിനുമായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കി.
ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍ ഇന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്. ശ്രീലങ്കയിലെ പ്രശസ്തമായ കുമാരി ഹെയര്‍ ഓയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ കേരള വിപണിയില്‍ എത്തിക്കാന്‍ ഹേമാസ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി ഈയിടെ കമ്പനി ധാരണയിലെത്തി. തൈക്കാട്ട് മൂസ് നാല്‍പാമര പ്രൊഡക്ടുകളും വിപണിയിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്. ബിസിനസ് വിപുലീകരണവുമായി മുന്നോട്ട് പോകുന്ന ഹീല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം, ജിസിസി രാജ്യങ്ങളില്‍ വിപണിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി
Next post പാൽ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ ക്ഷീര വികസന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
Close

Thank you for visiting Malayalanad.in