ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി

കോഴിക്കോട് : ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി.. പരേതരായ നിരവിൽപുഴ കുഴിത്തോട്ട് ജോസഫ്–മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ ആദ്യബാച്ച് അംഗമായ സിസ്റ്റർ സൂസമ്മ, ഏലപ്പീടിക, ചുണ്ടക്കര, കുന്നൂർ, വിളമ്പുകണ്ടം, ചെങ്ങോം, കമ്മന എന്നീ ശാഖാ ഭവനങ്ങളുടെ മദർസൂപ്പീരിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബോയ്സ്ടൗൺ, തോണിച്ചാൽ, സെമിനാരി വില്ല, പടമല, മഞ്ഞൂറ, കാട്ടിക്കുളം, ഇരിട്ടി, മാനന്തവാടി, ആർത്താറ്റ്, കിഴക്കമ്പലം തുടങ്ങിയ കോൺവെന്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. തോണിച്ചാൽ ക്രിസ്തുദാസി മദർഹൗസിൽ നടന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ആർച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി മുഖ്യകാർമികത്വം വഹിച്ചു. മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം, താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ അനുശോചിച്ചു. സഹോദരങ്ങൾ: ജോർജ്(കുട്ടിച്ചൻ), ലിസ്യു, ജോളി, പരേതരായ മേരി, ജിൻസമ്മ.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാളെ പത്രപ്രവര്‍ത്തക യൂണിയന്റെ രാജ്ഭവന്‍ മാര്‍ച്ച്; ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്ന് കെ.യു.ഡബ്ല്യു.ജെ
Next post വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി
Close

Thank you for visiting Malayalanad.in