തരുവണയില്‍ ഇലക്ട്രിക് ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു

. മാനന്തവാടി i :ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ്ജ്‌ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തരുവണ പള്ളിയാല്‍ ബില്‍ഡിംഗിലെ റൈദാന്‍ റസ്റ്റോറന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു.കെ എസ് ഇ ബി വെളളുണ്ട സബ് ഇന്‍ഞ്ചിനീയര്‍ എന്‍ വി .സിജോ ആദ്യ വാഹനം റീചാര്‍ജ് ചെയ്ത് ഉദ്ഘാടനം നര്‍വ്വഹിച്ചു.ചടങ്ങില്‍ റിലാക്‌സ് കേരള പ്രധിനിധി ജീയാവുല്‍ റഹ്മാന്‍,ജബ്ബാര്‍,ബക്കര്‍ പള്ളിയാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇതോടെ ജില്ലയില്‍ ആറിടങ്ങളില്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളായി.വൈത്തിരി,കല്‍പ്പറ്റ,മുട്ടില്‍,മീനങ്ങാടി,പടിഞ്ഞാറെത്തറ എന്നിവിടങ്ങളിലാണ് മറ്റ് ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെൻ്റർ: അഡോറയുടെ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു
Next post നാളെ പത്രപ്രവര്‍ത്തക യൂണിയന്റെ രാജ്ഭവന്‍ മാര്‍ച്ച്; ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്ന് കെ.യു.ഡബ്ല്യു.ജെ
Close

Thank you for visiting Malayalanad.in