വയനാട് ജില്ലാ സ്കൂൾ കായികമേള 17 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലാ സ്കൂൾ കായിക മേള ലോഗോ പ്രകാശനം ചെയ്തു. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ എ ഗീത ലോഗോ പ്രകാശനം നിർവഹിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. പി മുസ്തഫ, വാർഡ് കൗൺസിലർ എം കെ ഷിബു, മുണ്ടേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌ എം ബി ബാബു, എസ്.എം.സി. ചെയർമാൻ കെ.പ്രതീഷ് , പബ്ലിസിറ്റി കമ്മറ്റി കൺവീനർ നജീബ് മണ്ണാർ, പ്രിൻസിപ്പാൾ പി ടി സജീവൻ, ഹെഡ് മാസ്റ്റർ പവിത്രൻ എം.വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഡി.കെ. സിന്ധു എന്നിവർ സംബന്ധിച്ചു. ഈ മാസം 17 മുതൽ 19 വരെ കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിലാണ് വയനാട് ജില്ലാ സ്കൂൾ കായികമേള .

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസേസിയേഷൻ മെമ്പർഷിപ്പ് വാരാഘോഷം തുടങ്ങി.
Next post സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെൻ്റർ: അഡോറയുടെ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു
Close

Thank you for visiting Malayalanad.in