പ്രഥമ തകഴി ശിവശങ്കരപ്പിള്ള അവാര്‍ഡ് ചേറുമ്പ് അംശം ദേശത്തിന്

മലപ്പുറം;കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ തകഴി ശിവശങ്കരപ്പിള്ള അവാര്‍ഡിന് മഞ്ചേരി കോടതിയിലെ അഭിഭാഷകന്‍ ടി പി രാമചന്ദ്രന്‍ എഴുതിയ ചേറുമ്പ് അംശം ദേശം എന്ന നോവല്‍ അര്‍ഹമായി. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നവമ്പര്‍ അവസാന വാരം കോഴിക്കോട് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രശ്‌സ്ത സാഹിത്യകാരന്‍മാരായ ശത്രുഘ്ന്‍,ഡോ എം പി ഹാഫിസ് മുഹമ്മദ്,ഡോ കെ വി തോമസ്സ് എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാര്‍ഡിനര്‍ഹമായ ഈ നോവല്‍ തെരെഞ്ഞെടുത്തത്. ഫോട്ടോ അഡ്വ ടി പി രാമചന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിലുറപ്പ് തൊഴിലാളികളുടെ സമരം വിജയം കണ്ടു : 20 പ്രവർത്തികൾ 50 ആക്കി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി.
Next post നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് ധര്‍ണ്ണ നടത്തി.
Close

Thank you for visiting Malayalanad.in