കിടപ്പുരോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം. തങ്ങളുടെ സകല പ്രതീക്ഷകൾക്കും മങ്ങലേറ്റ് ഇരുളടഞ്ഞ മുറികളിൽ കഴിയുന്നവർക്ക് ആശ്വാസമായി, അവർക്ക് പുതുജന്മത്തിന്റെ വഴികളിൽ വെളിച്ചം വിതറുന്ന ഒരു ചികിത്സാ വിഭാഗം. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് തങ്ങളുടെ രോഗികൾക്ക് ആശ്വാസമേകാനും പൊതുജനത്തെ ഉദ്ബോധിപ്പിക്കുവാനും പുതുവഴികൾ തേടിയത്. അപകടങ്ങൾ കാരണം പരിക്ക് പറ്റി കിടപ്പിലായവരും പക്ഷാഘാതം വന്ന് തളർന്നവരും തുടങ്ങി ദീർഘ നാളത്തെ കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒറ്റപ്പെടലിന്റെ വ്യാകുലതകൾ പേറുന്നവരായിരിക്കും. ഒരുപക്ഷെ അവർ വീടിന്റെയോ ആശുപത്രി മുറിയുടെയോ നാലു ചുവരുകൾക്കിടയിൽ കിടക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, മേല്പറഞ്ഞ അസുഖബാധിതരായ, തങ്ങളുടെ കീഴിൽ ചികിൽസക്കായി അഡ്മിറ്റ് ചെയ്ത രോഗികൾക്ക് കളിയും ചിരിയും പുറം കാഴ്ചകളും സമ്മാനിച്ചുകൊണ്ട് വയാട്ടിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായ കാരാപുഴ ഡാമിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗം തലവൻ ഡോ. ബബീഷ് ചാക്കോയും സംഘവും. ഒപ്പം ആസ്റ്റർ വളന്റിയെഴ്സിന്റെ പൂർണ്ണ പിന്തുണ കൂടിയായപ്പോൾ യാത്രയുടെ മാധുര്യം കൂടി. എ ജി എം ഡോ. ഷാനവാസ് പള്ളിയാൽ, ഡി ടി പി സി മെമ്പർ സെക്രട്ടറി കെ ജി അജേഷ്, ഗ്ലോബ് ട്രക്കേഴ്സ് ഇന്ത്യയുടെ പ്രധിനിധി സിബി വർഗീസ്, ആസ്റ്റർ വളന്റീർസ് ക്യാപ്റ്റൻ മുഹമ്മദ് ബഷീർ എന്നിവർ രോഗികളെയും കൂട്ടിരിപ്പുക്കാരെയും ആശുപത്രി ജീവനക്കാരെയും അതിസംബോധന ചെയ്തു.ഇത്തരം രോഗികളെ വിധി എന്നുപറഞ്ഞ് തളർത്താതെ അവരുടെ ശാരീരിക മാനസീക അവസ്ഥകളെ കൂടി കണക്കിലെടുത്ത് കൂടുതൽ യാത്രകൾക്ക് ഒരുങ്ങുകയാണ് ഈ വിഭാഗം.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....