കൊച്ചി: രണ്ടാമത് ഇന്റര്‍ സ്കൂള്‍ സ്പോട്സ് മീറ്റ് ‘സൂപ്പര്‍ സ്ലാം 2022-ല്‍ ആതിഥേയരായ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ട്രോഫി നേടി. ബാസ്ക്കറ്റ്ബോള്‍ ഫുട്ബോള്‍, ട്രയാത്ത്ലോണ്‍, നീന്തല്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
13 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഭവന്‍സ് ഗിരി നഗര്‍ ഒന്നാം സ്ഥാനവും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോളില്‍ രാജഗിരി പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനവും ടോക്ക് എച്ച് സ്കൂള്‍ രണ്ടാം സ്ഥാനത്തും എത്തി.19് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മല്‍സരത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനവും പ്രഭാത് പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ഫുട്ബോള്‍ മല്‍സരത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനവും ഭവന്‍സ് ഗിരി നഗര്‍ രണ്ടാം സ്ഥാനവും നേടി. 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബോള്‍ മല്‍സരത്തില്‍ വിശ്വജ്യോതി പബ്ലിക് സ്കൂള്‍ അങ്കമാലി ഒന്നാം സ്ഥാനവും, രാജഗിരി പബ്ലിക് സ്കൂള്‍ കളമശേരി രണ്ടാം സ്ഥാനവും നേടി.
എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും 25 സ്്കൂളുകളില്‍ നിന്നായി മുന്നൂറിലതികം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ കയാക്കിങ്ങ് താരം സിബി മത്തായി വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.
ബത്തേരി: ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ സുൽത്താൻബത്തേരിക്കടുത്ത് അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന്...
കൽപ്പറ്റ: എസ്.എഫ്.ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത് അഭിമന്യു എൻഡോവ്മെന്റ് പുരസ്ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന് സമ്മാനിച്ചു. 40,000 രൂപയയും...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. റവന്യൂ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്...
കല്‍പ്പറ്റ: കേരളാ കാര്‍ഷിക സര്‍വകലാശാലയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒന്‍പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതല്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക...
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്...
കൽപ്പറ്റ: : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ...