സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ട് കൈമാറി

ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയില്‍ സി.എസ്.ആര്‍. വിനിയോഗം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വാഹനം വാങ്ങുന്നതിനും അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോത്തെറാപ്പി ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള സി.എസ്.ആര്‍ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി. സി.എസ്.ആര്‍ പ്രകാരമുള്ള ധനവിനിയോഗത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 16.67 ലക്ഷം രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ , പ്രാഥമിക ആരോഗ്യം , തുടങ്ങിയവയക്കായി ഒരു കോടി ഇരുപത് ലക്ഷവും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 30 ലക്ഷം രൂപയും കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. പൊഴുതന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍ കൊവിഡ് ക്ലിനിക്ക് പണികഴിപ്പിക്കുവാനായി 7 ലക്ഷം രൂപയുടെ സി.എസ്. ആര്‍ ഫണ്ടും നേരത്തെ നല്‍കിയിരുന്നു. യോഗത്തില്‍ കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ്, ജില്ലാ കളക്ടര്‍ എ. ഗീത, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍, റീജിയണല്‍ മാനേജര്‍ ബി.ആര്‍ മനീഷ്, പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംരംഭകത്വം: വ്യവസായ വകുപ്പ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
Next post സൂപ്പര്‍ സ്ലാം 2022: ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
Close

Thank you for visiting Malayalanad.in