സംരംഭകത്വം: വ്യവസായ വകുപ്പ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകദിന ശില്‍പശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് വ്യവസായ ഓഫീസര്‍ അയ്യപ്പന്‍ വിഷയാവതരണം നടത്തി. പനമരം വ്യവസായ വികസന ഓഫീസര്‍ സി. നൗഷാദ്, മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അര്‍ച്ചന ആനന്ദ്, കെ.എസ്.ഐ.ഡി.സി പ്രോജക്ട് എക്‌സിക്യൂട്ടീവ് സോന വില്‍സണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സുതാര്യവും വേഗത്തിലുമുള്ള ഏകജാലക സംവിധാനത്തിലൂടെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കെ.സ്വിഫ്റ്റിനെക്കുറിച്ചും ശില്‍പശാലയില്‍ വിശദീകരിച്ചു. എല്ലാ തദ്ദേശ ഭരണ സ്ഥാപനത്തിലും വ്യവസായ വകുപ്പ് ഇന്റേണ്‍സിനെ നിയമിച്ച് സംരംഭകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി വരുന്നതായി അധികൃതര്‍ അറിയിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷയരോഗ നിര്‍ണയത്തിന് ഫ്യൂജിഫിലിം; രണ്ടാംഘട്ടത്തിന് തുടക്കം
Next post സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ട് കൈമാറി
Close

Thank you for visiting Malayalanad.in