വയനാട് മെഡിക്കൽ കോളേജിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കണം: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ

മാനന്തവാടി: ആയിരകണിക്കിന് രോഗികൾ നിത്യവും ചികിത്സ തേടുന്ന മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാൻ അത്യാഹിത വിഭാഗത്തിലും ജനറൽ ഒ.പിയിലും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്താൻ അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു . യോഗം ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഷാനു മലബാർ അദ്ധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷാലിമാർ പി.വി മഹേഷ്. എൻ.പി ഷിബി. ചാക്കോച്ചൻ മോഹനൻ ആതിൽ കുഞ്ഞേറ്റി പ്രസംഗിച്ചു. പി.കെ.ലത്തിഫ് സ്വാഗതവും സുബിൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡണ്ട് മധു ലൈക്ക (പ്രസിഡൻ്റ് ) ഷാനു മലബാർ . മുഹമ്മദ് ഷാലിമാർ (വൈസ് പ്രസി) പി.കെ.ലത്തീഫ് ബ്രൈറ്റ് ഗോൾഡ് (ജനറൽ സെക്രട്ടരി ബിജോ തേജസ് നവാസ് ഗ്ലോബൽ ഷാജി മേമന (സെക്രട്ടരിമാർ ) സുബിൻ താജ് മഹൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Next post ആഗ്രോവികാസ് ഉൽപ്പന്നങ്ങൾ അഗ്രോ വിഷ് വിപണിയിലേക്ക്‌ : കയറ്റുമതിയും ലക്ഷ്യം.
Close

Thank you for visiting Malayalanad.in