കേരത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ മേഖലക്ക് സ്വാധീനമുണ്ടന്നും സഹകരണ ബങ്കുകൾ തകരാൻ പാടില്ലന്നും അതുകൊണ്ടാണ് കരുവന്നൂർ ബാങ്ക് അഴിമതി കേസ് പർവ്വതീകരിച്ച് പ്രതിപക്ഷം സമരം ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. മടക്കി മല സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല നിലനിൽക്കേണ്ടത് നാടിൻ്റെ ആവശ്യമണന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗം തുടങ്ങിയത്.
ചടങ്ങില്‍ ബാങ്കിന്റെ ലോഗോ പ്രകാശനം, മുതിര്‍ന്ന മെമ്പര്‍മാരെ ആദരിക്കല്‍, മുന്‍കാല ഭരണസമിതി അംഗങ്ങളെ ആദരിക്കല്‍, മുന്‍കാല സെക്രട്ടറിമാരെ ആദരിക്കല്‍ എന്നിവ നടന്നു. സ്വാതന്ത്ര്യസമര സേനാനിയായ എം എ ധര്‍മ്മരാജയ്യര്‍ സ്ഥാപക പ്രസിഡന്റായി 1921-ല്‍ സ്ഥാപിതമായ ബാങ്ക് 2021-ല്‍ നൂറ് വര്‍ഷം തികച്ചിരിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ തന്നെ അത്യപൂര്‍വ്വമായി ഭരണനേതൃത്വം നടത്തിവരുന്ന ഒരു സഹകരണ ബാങ്കാണ് മടക്കിമലയിലേത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. . 1921 മുതല്‍ 1969 വരെ എം എ ധര്മ്മരാജയ്യറായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നതെങ്കില് 1972 മുതല്‍ ഇന്ന് വരെയും അദ്ദേഹത്തിന്റെ മകനായ അഡ്വ. എം ഡി വെങ്കിട സുബ്രഹ്മണ്യനാണ് ബാങ്കിന്റെ പ്രസിഡന്റ് എന്നത് നാടിന് അഭിമാനിക്കാവുന്ന കാര്യമാണന്ന് പ്രതി നേതാവ് പറഞ്ഞു. പ്രസിഡന്റായി അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ബാങ്കിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നത് എന്നതിനാൽ അദ്ദേഹത്തെയും ആദരിച്ചു. ബാങ്കിന് ഹെഡ് ഓഫീസ് കൂടാതെ നാല് ശാഖകളും, മുപ്പതിനായിരത്തിലധം മെമ്പര്‍മാരുമാണുള്ളത്. 1.41 കോടി രൂപ ഓഹരി മൂലധനവും, 76.21 കോടി രൂപ നിക്ഷേപവും, 80.04 കോടി രൂപയുടെ വായ്പാബാധ്യതയുമാണ് നിലനിവുള്ളത്. കംപ്യൂട്ടര്‍ വത്ക്കരണം, കോര്‍ ബാങ്കിംഗ്, ആര് ടി ജി എസ്, എന്‍ ഇ എഫ് ടി, മൊബൈല്‍ ബാങ്കിംഗ് എന്നി അത്യാധുനീക സൗകര്യങ്ങള്‍ ഇപ്പോള്‍ ബാങ്ക് നല്‍കിവരുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടെ മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ നടപ്പിലാക്കി വരുന്ന എ ടി എം, സി ഡി എം സൗകര്യങ്ങള്‍ കോട്ടത്തറ, മുട്ടില്‍ ബ്രാഞ്ചുകളില്‍ നടപ്പിലാക്കുകയാണ്. നിരവധി തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്, ഡിപ്പോസിറ്റ് മൊബലൈസേഷന് അവാര്‍ഡ്, എസ് എച്ച് ജി സംഘങ്ങള്‍ രൂപകരിച്ചതിന് നബാര്‍ഡില്‍ നിന്നും ലഭിച്ച അവാര്‍ഡുകള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. . അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എ, മുന്‍ എം എല്‍ എ എന്‍ ഡി അപ്പച്ചന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ,പി.ടി. ഗോപാലക്കുറുപ്പ് , എൻ.കെ. റഷീദ്, നസീമ മാങ്ങാടൻ, പി.പി. റെനീഷ് , ചന്ദ്രിക കൃഷ്ണൻ, ആയിഷാബി, ബി.സുരേഷ് ബാബു, എ.ഷാജൻ, എം.സജീർ , ജോയി തൊട്ടിത്തറ, വടകര മുഹമ്മദ്, എം.ഡി.സെബാസ്റ്റ്യറ്റ്യൻ, പി.ഇ.ജോർജ്കുകുട്ടി, പി.വി.ന്യൂട്ടൻ ., അഷ്റഫ് കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു ബാങ്ക് പ്രസിഡന്റ് അഡ്വ. എം ഡി വെങ്കിടസുബ്രഹ്മണ്യന്, സെക്രട്ടറി പി ശ്രീഹരി, വൈസ് പ്രസിഡന്റ് സജീവന് മടക്കിമല, കെ പത്മനാഭന്, അഡ്വ. എം സി എം ജമാല്‍, എം കെ ആലി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചാണ് ശതാബ്ദി ആഘോഷങ്ങൾ നടക്കുന്നത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...