.
കൽപ്പറ്റഃ ഗോത്ര വിഭാഗക്കാർക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ തേനീച്ച വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൽപ്പറ്റ എം.ജി.ടി ഹാളിൽ നിർവഹിച്ചു.
സെൻറർ ഫോർ യൂത്ത് ഡെവലപ്മെൻറ് മലബാർ ചാരിറ്റിസിന്റെ സഹായത്തോടെ ഗോത്ര വിഭാഗകാർക്കവേണ്ടി നടത്തിവരുന്ന തൊഴിലധിഷിത പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ മൂന്ന് ദിവസത്തെ തേനീച്ച വളർത്തൽ പരിശീലന പരിപാടിയാണ് തുടങ്ങിയിരിക്കുന്നത്.
എം.ജി.ടി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ നഗരസഭ കൗൺസിലർ ടീ.മണി അധ്യക്ഷത വഹിച്ചു. ഡോക്ടർ അമ്പി ചിറയിൽ പദ്ധതി വിശദീകരണം നടത്തി,സി വൈ ഡി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഈ ജെ ജോസഫ് സി വൈ ഡി ഡയറക്ടർ കെ ജയശ്രീ,ഹോർട്ടി കോർപ്പ റിസോഴ്സ് പേഴ്സൺ പി സേതു കുമാർ,സി വൈ ഡി പ്രോഗ്രാം കോഡിനേറ്റർ തെയ്യം പാടി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരയ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നമ്പികൊല്ലി, വൈത്തിരി ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 45 പേർക്കാണ് ഒന്നാം ഘട്ട പരിശീലനം.
പരിശീലനത്തിനുശേഷം ഗുണഭോക്താക്കൾക്ക് തേനീച്ചകളും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകുന്നതോടൊപ്പം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതാണ്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...