സ്ഥിരം മയക്കുമരുന്ന് വിൽപ്പന : അഞ്ച് പേർ അറസ്റ്റിൽ

താമരശ്ശേരി: ന്യൂജൻ മാർക ലഹരി മരുന്നായ എം ഡി എം എ-യുമായി അഞ്ച് പേരെ കോഴിക്കോട് റൂറൽ എസ്പി. ആർ കറപ്പസ്വാമി ഐപിഎസ്.ന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം പിടികൂടി. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തൽ അൽത്താഫ് സജീദ് (49), സഹോദരൻ കാരാടി വെങ്ങേരി മീത്തൽ അൽത്താഫ് ഷെരീഫ്(51), താമരശ്ശേരി ചുണ്ടങ്ങാപ്പൊയിൽ അതുൽ(28), താമരശ്ശേരി സീവീസ് ഹൗസ് ഷാനിദ് (48),താമരശ്ശേരി പരപ്പൻ പൊയിൽ ഒഴിക്കരിപറമ്പത്തു അബ്ദുൽ റഷീദ് (48) എന്നിവരെയാണ് താമരശ്ശേരി ബസ് സ്റ്റാൻഡിനടുത്തുള്ള കെട്ടിടത്തിൽ നിന്നും മയക്കു മരുന്നു വില്പനയ്ക്കിടെ പിടി കൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നാം പ്രതി അൽത്താഫ് സജീദിന്റെ ആഡംബര കാറിൽ നിന്നും എം ഡി എം എ കണ്ടെടുത്തു. 17.920 ഗ്രാം എം ഡി | എം എ യും വില്പനക്കായി പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസ്സുകളും ആണ് പ്രതികളുടെ കയ്യിൽ നിന്നും കാറിൽ നിന്നുമായി കണ്ടെടുത്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും തൊട്ടടുത്താണ് ഷാനിദിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് സേഫ്റ്റിയും വെഹിക്കിൾ അൽട്ടറേഷനും അനുബന്ധ നിയമങ്ങളും: എഞ്ചിനീയറിംഗ് കോളേജിൽ മോട്ടോർ വാഹന വകുപ്പ് സെമിനാർ നടത്തി
Next post റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം
Close

Thank you for visiting Malayalanad.in