അബു സലീമിൻ്റെ സിനിമാ ജീവിതത്തിൻ്റെ 45 വർഷങ്ങൾ:ആദരം അബുക്ക മെഗാ ഇവന്റ് നവംബര്‍ 5ന്

കൽപ്പറ്റ : സിനിമാ അഭിനയ ജീവിതത്തില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന അബു സലീമിനെ ജന്മനാട് ഒരുക്കുന്ന ആദരം നവംബര്‍ 5-ന് വൈകിട്ട് 6 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മലയാള സിനിമയിലെ മുൻനിര താരങ്ങള്‍ അണിനിരക്കുന്ന വേദിയില്‍ വച്ചായിരിക്കും താരത്തെ ആദരിക്കുക പരിപാടിയോട് അനുബന്ധിച്ച് പ്രശസ്ത സിനിമാതാരം നാദിര്‍ഷയോടൊപ്പം കോട്ടയം നസീറും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കോമഡിഷോ, ഡാൻസ് പ്രോഗ്രാമുകളും അരങ്ങേറും. ഒരു ലക്ഷം വാര്‍ഡ്‌സിന്റെ ആര്‍.സി.എഫ് ശബ്ദസാങ്കേതിക ക്രമീകരണമാണ് പരിപാടിക്കായി സംവിധാനിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതായി മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായിട്ടാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായി മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയിട്ടുള്ള അബുസലിം രണ്ടു തവണ ആ നേട്ടം കൈവരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു. 1977 ല്‍ രാജന്‍ പറഞ്ഞ കഥ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ തുടങ്ങി ഇന്ന് ഭീഷ്മപര്‍വ്വത്തിലും ഉടന്‍ റിലീസിനെത്തുന്ന വിജയരാഘവന്‍ ചിത്രം പൂക്കാലത്തിലും എത്തിനില്‍ക്കുമ്പോള്‍ 275 ഓളം സിനിമകള്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഔദ്യോഗിക ജീവിതത്തില്‍ പോലീസ് സേനയിലെ സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണമഡലിനും അബു സലീം അര്‍ഹനായി. ചടങ്ങില്‍ കല്‍പ്പറ്റ എംഎല്‍എ അഡ്വ. ടി. സിദ്ധിഖ്, നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, മുന്‍ എംഎല്‍എ മാരായ എം വി ശ്രേയംസ്‌കുമാര്‍, സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിദേശരാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന അബുക്ക ചങ്ക്‌സ് ജി.സി.സി. യുമായി ചേര്‍ന്ന് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സില്‍ ആണ് പരിപാടിയുടെ സംഘാടകര്‍. വാർത്താ സമ്മേളനത്തിൽ സംഘാടന സമിതി ചെയര്‍മാന്‍ കേയംതൊടി മുബീബ് , ജനറല്‍ കണ്‍വീനര്‍ പി.കബീര്‍, പാലക്കുന്നന്‍ അയ്യൂബ്, പോക്കു മുണ്ടോളി, ബ്രദര്‍ ഡാനിയേല്‍, സാലി റാട്ടക്കൊല്ലി, അസീസ് അമ്പിലേരി തുടങ്ങിയവര്‍ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇമാം ഗസ്സാലി അക്കാദമി വാർഷിക സമ്മേളനം നാളെ മുതൽ
Next post അടിയന്തരാവസ്ഥയിലെ പീഡനങ്ങൾ : ചരിത്ര പുസ്തക പ്രകാശനം ഞായറാഴ്ച മീനങ്ങാടിയിൽ .
Close

Thank you for visiting Malayalanad.in