കൽപ്പറ്റ:
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മറ്റന്നാൾ (നവംബര്‍ നാലിന്) പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ബാങ്കിന്റെ ലോഗോ പ്രകാശനം, മുതിര്‍ന്ന മെമ്പര്‍മാരെ ആദരിക്കല്‍, മുന്‍കാല ഭരണസമിതി അംഗങ്ങളെ ആദരിക്കല്‍, മുന്‍കാല സെക്രട്ടറിമാരെ ആദരിക്കല്‍ എന്നിവ നടക്കും. സ്വാതന്ത്ര്യസമര സേനാനിയായ എം എ ധര്‍മ്മരാജയ്യര്‍ സ്ഥാപക പ്രസിഡന്റായി 1921-ല്‍ സ്ഥാപിതമായ ബാങ്ക് 2021-ല്‍ നൂറ് വര്‍ഷം തികച്ചിരിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ തന്നെ അത്യപൂര്‍വ്വമായി ഭരണനേതൃത്വം നടത്തിവരുന്ന ഒരു സഹകരണ ബാങ്കാണ് മടക്കിമലയിലേത്. 1921 മുതല്‍ 1969 വരെ എം എ ധര്മ്മരാജയ്യറായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നതെങ്കില് 1972 മുതല്‍ ഇന്ന് വരെയും അദ്ദേഹത്തിന്റെ മകനായ അഡ്വ. എം ഡി വെങ്കിട സുബ്രഹ്മണ്യനാണ് ബാങ്കിന്റെ പ്രസിഡന്റ്. പ്രസിഡന്റായി അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ബാങ്കിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നത്. ബാങ്കിന് ഹെഡ് ഓഫീസ് കൂടാതെ നാല് ശാഖകളും, മുപ്പതിനായിരത്തിലധം മെമ്പര്‍മാരുമാണുള്ളത്. 1.41 കോടി രൂപ ഓഹരി മൂലധനവും, 76.21 കോടി രൂപ നിക്ഷേപവും, 80.04 കോടി രൂപയുടെ വായ്പാബാധ്യതയുമാണ് നിലനിവുള്ളത്. കംപ്യൂട്ടര്‍ വത്ക്കരണം, കോര്‍ ബാങ്കിംഗ്, ആര് ടി ജി എസ്, എന്‍ ഇ എഫ് ടി, മൊബൈല്‍ ബാങ്കിംഗ് എന്നി അത്യാധുനീക സൗകര്യങ്ങള്‍ ഇപ്പോള്‍ ബാങ്ക് നല്‍കിവരുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടെ മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ നടപ്പിലാക്കി വരുന്ന എ ടി എം, സി ഡി എം സൗകര്യങ്ങള്‍ കോട്ടത്തറ, മുട്ടില്‍ ബ്രാഞ്ചുകളില്‍ നടപ്പിലാക്കുകയാണ്. നിരവധി തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്, ഡിപ്പോസിറ്റ് മൊബലൈസേഷന് അവാര്‍ഡ്, എസ് എച്ച് ജി സംഘങ്ങള്‍ രൂപകരിച്ചതിന് നബാര്‍ഡില്‍ നിന്നും ലഭിച്ച അവാര്‍ഡുകള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എ, മുന്‍ എം എല്‍ എ എന്‍ ഡി അപ്പച്ചന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. എം ഡി വെങ്കിടസുബ്രഹ്മണ്യന്, സെക്രട്ടറി പി ശ്രീഹരി, വൈസ് പ്രസിഡന്റ് സജീവന് മടക്കിമല, കെ പത്മനാഭന്, അഡ്വ. എം സി എം ജമാല്‍, എം കെ ആലി എന്നിവര്‍ പങ്കെടുത്തു.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...