കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ തൊഴില്‍ ദായക പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടി പ്പിച്ചു. സൂക്ഷ്മ-ലഘു, ഇടത്തരം വ്യവസായ മന്ത്രാലയം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലൂടെ നടപ്പിലാക്കുന്ന തൊഴില്‍ദായക പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായ ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന് അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ക്ലാസ്സെടുത്തു.
50 ലക്ഷം വരെ അടങ്കല്‍ തുകയുള്ള വ്യവസായ പദ്ധതികളിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 95 ശതമാനം ബാങ്ക് വായ്പയുടെ 35 ശതമാനം വരെ മാര്‍ജിന്‍ മണി സബ്സിഡിയും നല്കി പുതുസംരംഭകരെ സഹായിക്കുന്ന പദ്ധതിയാണ് പി.എം.ഇ.ജി.പി തൊഴില്‍ദായക പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം പദ്ധതിയും ഖാദി ബോര്‍ഡ് നടപ്പിലാ ക്കുന്നുണ്ട്. ഈ പദ്ധതിയില്‍ 10 ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, ഖാദി ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം.ആയിഷ, ലീഡ് ബാങ്ക് മാനേജര്‍ വിപിന്‍ മോഹന്‍, ആര്.എസ്.ഇ.ടി.ഐ ഡയറക്ടര്‍ നിഥിന് കെ നാഥ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, കല്‍പ്പറ്റ ബ്ലോക്ക് എഫ്.എല്‍.സി.സി ശശിധരന് നായര്‍, ഖാദി ബോര്‍ഡ് നോഡല്‍ ഓഫീസര്‍ എം. അനിത, തുടങ്ങിയവര്‍ സംസാരിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....