ഡോ. പി. പി. അബ്ദുൽ റസാഖിന് ലഫ്റ്റനൻ്റ് പദവി
ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ റിസർച്ച് സുപ്പർവൈസറായി വാർത്തകളിൽ ഇടം പിടിച്ച ഡോ. പി പി അബ്ദുൽ റസാഖിൻ്റെ കരിയറിൽ മറ്റൊരു പൊൻ തൂവൽ കൂടി.
മൂന്നു മാസത്തെ തീവ്ര പരിശീലനത്തിനൊടുവിൽ മഹാരാഷ്ട്രയിലെ നാഗ്പൂർ ഓഫീസേഴ്സ് ട്രയിനിങ്ങ് അക്കാദമിയിൽ നിന്നും ലെഫ്റ്റനൻ്റ് റാങ്കോടെ അസോസിയേറ്റ് എൻ.സി.സി. ഓഫീസറായി പുറത്തിറങ്ങുകയാണദ്ദേഹം.
കദീശാബി കുഞ്ഞി ക്കോയ ദമ്പതികളുടെ മകനായ ഡോ. പി പി അബ്ദുൽ റസാഖ് ലക്ഷദ്വീപിലെ അഗട്ടി സ്വദേശിയാണ് . നാൽപ്പത്തിരണ്ടാം വയസ്സിലെ ഈ നേട്ടത്തിലൂടെ കഠിനാധ്വാനം കൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങൾ ഒന്നുമില്ലെന്നു വീണ്ടും തെളിയിക്കുകയാണ് നിലവിൽ താളൂർ നീൽ ഗിരി കോളേജിലെ കൊമേഴ്സ് വിഭാഗം മേധാവിയും ,റിസർച്ച് സൂപ്പർവൈസറും , എൻ.സി.സി. ഓഫീസറുമായ ഡോ പി പി അബ്ദുൽ റസാഖ്.
More Stories
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18 വരെ
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മിനിലോറിയിലിടിച്ച് ബൈക്ക് പൂർണ്ണമായി തകർന്നു; യാത്രികൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയയാൾ പിടിയിൽ
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു: കൽപ്പറ്റയിൽ ട്രാക്കുണർന്നു.
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
