.
മാനന്തവാടി: : രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വരയാല്‍ ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി അനന്ദനും സംഘവും തിണ്ടുമ്മല് എന്ന സ്ഥലത്ത് താമസിക്കുന്ന നന്ദകുമാര്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാട്ടുപന്നിയുടെ ഇറച്ചിയും വേട്ടക്ക് ഉപയോഗിച്ച ആയുധങ്ങളും പിടികൂടി. സംഭവത്തിലെ പ്രതികളായ മലപ്പുറം തവന്നൂര്‍ കളരിക്കല്‍ വളപ്പില്‍ കെ.വി നന്ദകുമാര്‍ (55), തവിഞ്ഞാല്‍ വിമലനഗര്‍ ചെറുമുണ്ട എ.സി ബാലകൃഷ്ണ്‍ (55) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് രണ്ട് പേര് ഒളിവിലാണ്.വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ മൂന്നില്‍ പെട്ട കാട്ടുപന്നിയെ വേട്ടയാടി കൊന്ന് ഇറച്ചി ശേഖരിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.അനീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ടി ശ്രീജേഷ്, പി.സി അഖില്‍, അശ്വിന് ചന്ദ്രന് എന്നിവരും പങ്കെടുത്തു.
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...