ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക:വള്ളിയൂർക്കാവിൽ നാമജപയജ്ഞം നടത്തി

മാനന്തവാടി – വള്ളിയൂർക്കാവ്ഉ ആറാട്ടുമഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രദർശന വിപണനമേളയുടെ ഫണ്ട് നഷ്ടപ്പെടാൻ ഇടയാക്കിയ ട്രസ്റ്റിമാർക്കെതിരെയും ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കുക , ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക. തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് വള്ളിയൂർക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ നാമജപയജ്ഞം നടത്തി.താഴെ കാവിൽ നിന്ന് ആരംഭിച്ച നാമജപയാത്രയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്തർ അണിനിരന്നു.തുടർന്ന് എ.എം, ഉദയകുമാർ ,കമ്മന മോഹനൻ, മാതൃസമിതി പ്രസിഡണ്ട് സുശീല ശശി, മുരളി മാസ്റ്റർ, എന്നിവർ നിലവിളക്ക് കൊളുത്തി നാമ ജപയജ്ഞം ആരംഭിച്ചു. പ്രശാന്ത് മാസ്റ്റർ,എ.എം. നിശാന്ത്, സി.കെ.ഉദയൻ, ഉണ്ണി കൃഷ്ണൻ ഇ.കെ.ഗോപി, ശാന്ത എൻ.സി, സന്തോഷ്.ജി.നായർ വിവിധ അമ്പലങ്ങളിൽ നിന്ന് എത്തിചേർന്ന ക്ഷേത്രം ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഉച്ചക്ക് തോറ്റത്തോടെ നാമജപയജ്ഞം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദ ദാനം നടന്നു
Next post വയറു വേദനയുമായി ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചി മുറിയിൽ പ്രസവിച്ചു.
Close

Thank you for visiting Malayalanad.in