.
കൽപ്പറ്റ: വയനാട് ജില്ലയിൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസ് തൊഴിലാളി സംയുക്ത യൂണീയൻ ഭാരവാഹികളുമായി എ.ഡി.എമ്മിൻ്റ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ ബസ് ഞാഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇന്നലെ നടന്ന സംഭവത്തിൽ ഒരാഴ്ചക്കുള്ളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡുകളിൽ പോലീസ് സേവനം ഉറപ്പ് വരുത്തും. വിദ്യാർത്ഥികൾക്ക് ഐ.ഡി.കാർഡും യൂണീഫോമും റൂട്ട് രേഖപ്പെടുത്തിയ കൺസഷൻ കാർഡും നിർബന്ധമാക്കുമെന്ന് യോഗത്തിൽ ധാരണയായതായി യൂണിയൻ നേതാക്കൾ പറഞ്ഞു.
ചർച്ചയിൽ എ .എസ് – പി. സബോഷ് ബസുമതാരി, ആർ.ടി.ഒ. മോഹൻ ദാസ് , സ്പെഷൽ ബ്രാഞ്ച് ഡി .വൈ .എസ് .പി . സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, ജില്ലാ പ്രസിഡണ്ട് വിനോദ് കൽപ്പറ്റ , ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കൽപ്പറ്റ , സംസ്ഥാന ജനറൽ കൗൺസിൽ അംഗം ടി. ജംഷീർ, പി.ജെ.ജെയിംസ്, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ, പ്രസിഡണ്ട് വി.കെ. അച്യുതൻ, സുരേന്ദ്രൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, അരുൺ, എ.ഐ.ടി.യു.സി. ടി. മണി, എന്നിവർ പങ്കെടുത്തു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....