കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം- വെല്‍ഫെയര്‍ പാര്‍ട്ടി

കൊടിയത്തൂര്‍: കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യമെന്നാവശ്യപ്പെട്ട് വെല്‍ഫെര്‍ പാര്‍ട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിന് നിവേദനം സമര്‍പ്പിച്ചു. മണാശ്ശേരി-കൊടിയത്തൂര്‍-ചെറുവാടി റോഡ് പത്ത് മീറ്ററില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവൃത്തികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുമ്പോഴും റോഡിന്റെ പ്രധാന ഭാഗമായ കൊടിയത്തൂര്‍ അങ്ങാടി-തെയ്യത്തുംകടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇടുങ്ങിയ റോഡില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്വകാര്യആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി രോഗികള്‍ സഹയാത്രികര്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക നേതാക്കന്മാരുടെ യോഗം വിളിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ അധികൃതരോടാവശ്യപ്പെട്ടു. കമ്മിറ്റി പ്രസിഡണ്ട് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കുറ്റ്യോട്ട്, വൈസ് പ്രസിഡന്റ് ഇ.എന്‍ നദീറ, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍, സാലിം ജീറോഡ്, ജാഫര്‍ പുതുക്കുടി, ടി.കെ. അമീന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ… കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്തിന് നിവേദനം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ന്യൂജൻലഹരിയും യുവജനങ്ങളും: ബോധവൽക്കരണ സെമിനാർ നടത്തി
Next post ആയുർവേദ ദിനാഘോഷം :അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തി
Close

Thank you for visiting Malayalanad.in