ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഹരി മുക്തി ചികിത്സാ കേന്ദ്രം ആരംഭിച്ചു

മേപ്പാടി: ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(AB KASP)കീഴിൽ സൗജന്യമായി ലഹരി മുക്തി ചികിത്സ ഉറപ്പാക്കികൊണ്ടുള്ള ലഹരി മുക്തി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മലബാർ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ഗീവർഗീസ്‌ മോർ സ്‌തെഫാനോസും വയനാട് എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷനർ കെ എസ് ഷാജിയും സംയുക്തമായി നിർവഹിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, വൈസ് ഡീൻ ഡോ. എ പി കാമത്, മനസികാരോഗ്യ വിഭാഗം മേധാവി ഡോ. ഷഫീൻ ഹൈദർ, ഡോ. റിൻസി രാജരാജൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. വാസിഫ് മായൻ, ഡോ അരുൺ അരവിന്ദ്, ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ ഷാനവാസ് പള്ളിയാൽ എന്നിവർ സന്നിഹിതരായിരുന്നു.കൂട്ടിരിപ്പുകാരില്ലാതെയും രോഗിയെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിക്കുവാനുള്ള സൗകര്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഡോ.ഷഫീൻ ഹൈദർ പറഞ്ഞു.മാനസികാരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളുടെ സംശയശ ങ്ങൾക്ക് 8111881079 ൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചുരത്തിൽ സ്ക്കൂട്ടർ ബസിനടിയിൽപ്പെട്ട് യാത്രക്കാരിക്ക് പരിക്ക്
Next post ചികിത്സയിലായിരുന്ന കോളേജ് അധ്യാപിക മരിച്ചു.
Close

Thank you for visiting Malayalanad.in