ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച “ഓപ്പറേഷന് കാവല്‍”ന്റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പ്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ കൂന്നൂര്, ഷോളൂര്‍മറ്റം പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, ലഹരിമരുന്ന് വില്‍പ്പന, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും, എക്സൈസ് കേസൂകളിലും പ്രതിയായ വൈത്തിരി പോലീസ് സ്റ്റേഷന് പരിധിയില്‍ സ്ഥിരതാമസക്കാരനും ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പൊഴുതന പെരുങ്കോട സ്വദേശി കാരാട്ട് വീട്ടില്‍ ജംഷീര്‍ അലി (38) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.വയനാട് ജില്ലാ പോലീസ് മേധാവി ആനന്ദ്.ആര്. ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷന് പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...