കൽപ്പറ്റ: വയനാട് തലപ്പുഴ ഗവൺമെൻറ് എൻജിനീയറിങ് കോളേജിന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽഗാന്ധി എം പി കോളേജ് ബസ് അനുവദിച്ചു. വയനാട് ജില്ലയിലെ ഏക ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജായ തലപ്പുഴ ഗവൺമെൻറ് കോളേജിനാണ് 30 ലക്ഷം രൂപയുടെ കോളേജ് ബസ് അനുവദിച്ചത്. എഞ്ചിനീയറിങ് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ എം പി യെ നേരിൽക്കണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രൈബൽ വിദ്യാർഥികൾ അടക്കമുള്ളവർക്ക് കോളേജിൽ യഥാസമയം എത്തിച്ചേരുവാൻ ഉള്ള ബുദ്ധിമുട്ടുകൾ അറിയിച്ചിരുന്നു. അന്ന് അവർക്ക് ഉറപ്പ് കൊടുത്ത പ്രകാരം തന്റെ 2022-23 പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം വയനാട് മണ്ഡലത്തിൽ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം കൊടുത്ത് നിരവധി പ്രൊജക്ടുകളാണ് അടിയന്തിര പ്രാധാന്യം നൽകി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഈ ബസ് അനുവദിച്ചതോടെ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...