ജെ.സി.ഐ കൽപ്പറ്റയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു

. കൽപ്പറ്റ: ജെ.സി.ഐ കൽപ്പറ്റയുടെ പുതിയ ഓഫീസായ ജേസീ ഭവൻ ഉത്ഘാടന കർമ്മം മുൻ എം.പിയും, മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ നിർവ്വഹിച്ചു.ജെ.സി.ഐയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, വിദ്യാഭ്യാസ – ജീവകാരുണ്യ മേഖലകളിൽ ഇനിയും സംഭാവനകൾ നൽകാൻ സംഘടനക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെ.സി.ഐ.കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ശ്രീജിത് .ടി.എൻ, ഇ.വി.അബ്രഹാം, വിനീത്.കെ.വി, അനൂപ് കിഴക്കേപ്പാട്ട്, ഡോ:ഷാനവാസ് പള്ളിയാൽ, സുരേഷ് സൂര്യ,ജയകൃഷ്ണൻ, സജീഷ് കുമാർ, ഷെമീം പാറക്കണ്ടി, ശിഖ, ബേബിനാപ്പള്ളി, അജ്മൽ സാജിദ്, മഷൂദ്, ഉസ്മാൻ മദാരി, രാധാകൃഷ്ണൻ.കെ, ജയറാം.എൻ.കെ, സജീവ് റഹീം എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ഷെമീർ പാറമ്മൽ സ്വാഗതവും, സെക്രട്ടറി ബീന സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലും ബസ് യാത്രക്കാർക്കായി ചലോ ആപ്പിലൂടെയും കാർഡിലൂടെയും ഡിജിറ്റൽ ടിക്കറ്റിംഗ്.
Next post ജൈനമത സംസ്കാരം അടുത്തറിയാൻ ജയിൻ സർക്യൂട്ട്: ലോഗോ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in