മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ 2021 ൽ അന്നത്തെ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒന്നാം വർഷ ആദ്യ ബാച്ച് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന് മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ്മെൻ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളെജ് ആശുപത്രിയെ സംബന്ധിച്ച് ഇന്ന് വയനാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങൾ അനാവശ്യവും വസ്തുതകൾ മനസ്സിലാക്കാതെയുമാണ്, രാജ്യത്തെ 75 ആസ്പിരേഷൻ ജില്ലകളിലായി 75 ജില്ലാ ആശുപത്രികൾ കേന്ദ്ര സർക്കാർ അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളെജ് ആശുപത്രിയാക്കി ഉയർത്തുന്നത് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കുകയും ഉൽഘാടനം ചെയ്യുകയും നൂറിലധികം പോസ്റ്റുകൾ അനുവദിച്ച് ജീവനക്കാരെയും ഡോക്ടർമാരെയും പ്രിൻസിപ്പിളിനെയും നിയമിച്ച് പ്രവർത്തനം ആരംഭിച്ച വയനാട് മെഡിക്കൽ കോളെജ് സംബന്ധിച്ച് ആശയകുഴപ്പമുണ്ടാക്കുന്നവർ മറ്റെന്തൊ ലക്ഷ്യം വെച്ചാണ് കുപ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്ന് ഭാരവാഹികൾ ആരോപണം ഉന്നയിച്ചു, 300 ബെഡുള്ള പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ആശുപത്രിയെ മാത്രമെ മെഡിക്കൽ കോളെജ് ആശുപത്രിയായി അംഗീകരിക്കാൻ നിയമമനുവദിക്കുന്നുള്ളു, രാജ്യത്തെ ആസ്പിരേഷൻ ജില്ലകളിൽ അനുവദിച്ച മെഡിക്കൽ കോളെജ് മാനദണ്ഡങ്ങൾ ഇങ്ങനെയായിരിക്കെ പ്രാദേശിക വാദമുയർത്തി മാനന്തവാടിയിൽ ആരംഭിച്ച ആശുപത്രിക്കെതിരെ നിലപാടെടുക്കുന്നവർ മാനന്തവാടിയും വയനാട്ടിലാണെന്ന് മനസിലാക്കണം,,, 2021 ഫെബ്രുവരി 12 ന് ഉത്തരവ് ഇറങ്ങുകയും അതിവേഗത്തിൽ മറ്റു നടപടി ക്രമങ്ങൾ പൂർത്തിയായതുമാണ്, ഇനി മാനന്തവാടി ജില്ലാ ആശുപത്രി കോംപ്ളക്സിനുള്ളിലെ നഴ്സിംഗ് കോളെജ് കെട്ടിടത്തിൽ ആദ്യ ബാച്ച് ആരംഭിക്കാനുള്ള നടപടിക്രമങ്ങളാണ് സർക്കാർ തുടങ്ങേണ്ടതു്, 46 കോടി മുടക്കി നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി കോംപ്ളക്സ് ഉടൻ ഉൽഘാടനം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി ഡവലപ്മെൻറ് മൂവ്മെൻറ് ആവശ്യപ്പെട്ടു,,.. കാത്ത് ലാബ് പ്രവർത്തനം ഉടൻ ആരംഭിക്കാനാവശ്യമായ നടപടികളും ത്വരിതപ്പെടുത്തണം വയനാട് മെഡിക്കൽ കോളെജിന്നടുത്തുള്ള യു.പി സ്കൂൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ മെഡിക്കൽ കോളെജ് ആശുപത്രിക്ക് വേണ്ടി ഉപയോഗിക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ ഉസ്മാൻ, പി.വി മഹേഷ്, എൻ പി ഷിബി, ബഷീർ കടവത്ത്, കെ.സി അൻവർ എന്നിവർ പങ്കെടുത്തു,,,,,
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...