വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കൽപ്പറ്റയിൽ രാപ്പകൽ സമരം തുടങ്ങി.

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന ആവശ്യവുമായി മടക്കി മല മെഡിക്കൽ കോളേജ് കർമ്മ സമിതി നടത്തുന്ന ദശദിന സത്യാഗ്രഹ സമരം അവസാന ഘട്ടത്തിലേക്ക്. ഇന്ന് രാത്രി 11 മണി വരെ നടക്കുന്ന രാപ്പകൽ സമരത്തോടെയാണ് സമരത്തിൻ്റെ മറ്റൊരു ഘട്ടം അവസാനിക്കുന്നത്. പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. കലക്ട്രേറ്റ് പടിക്കലായിരുന്നു കഴിഞ്ഞ 9 ദിവസവും സത്യാഗ്രഹ സമരം. പത്താം ദിനം കൽപ്പറ്റ നഗരമധ്യത്തിലേക്ക് മാറ്റിയ സത്യാഗ്രഹം രാപ്പകൽ സമരമാക്കി മാറ്റുകയായിരുന്നു. മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതിക്ക് പിന്തുണ അറിയിച്ച വിവിധ സംഘടന കളുടെ പ്രതിനിധികളടക്കം നൂറ് കണക്കിനാളുകൾ സമരത്തിനെത്തി. സർക്കാർ മെഡിക്കൽ കോളേജ് എന്ന സ്വപ്നം അട്ടിമറിക്കപ്പെട്ടിട്ടും പ്രതിപക്ഷ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും മൗനം കുറ്റകരമാണന്ന് സമര സമിതി ചെയർമാൻ ഇ.പി. ഫിലിപ്പുക്കുട്ടി ആരോപിച്ചു.

സമരസമിതി ഭാരവാഹികളായ ഗഫൂർ വെണ്ണിയോട് , വിജയൻ മടക്കി മല എന്നിവർക്കൊപ്പം സ്ത്രീകളടക്കം നിരവധി പേർ രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ദശദിന സത്യാഗ്രഹം സമരം അവസാനിച്ചാലും മറ്റ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു
Next post വയനാട് മെഡിക്കല്‍ കോളജ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ സ്ഥാപിക്കണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ
Close

Thank you for visiting Malayalanad.in