വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സവം നാളെ മുട്ടിൽ ഓർഫനേജ് സ്കൂളിൽ ആരംഭിക്കും

.
കൽപ്പറ്റ: റവന്യൂ ജില്ലാ ശാസ്ത്രോത്സവം നാളെ മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഐടി, ഗണിതശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയമേളകളിലായി ആകെ 81 ഇനങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുക്കും. രാവിലെ 10 മണിക്ക് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ജോയിൻ ജനറൽ കൺവീനർ പി എ ജലീൽ പി വി മൊയ്തു, ബിനുമോൾ ജോസ് , ട്രഷറർ സുനിൽകുമാർ , പബ്ലിസിറ്റി ചെയർപേഴ്സൺ ആയിഷാ ബി പബ്ലിസിറ്റി കൺവീനർ ഇ മുസ്തഫ മാസ്റ്റർ ജോയിൻ കൺവീനർ ടി അഷ്കർ അലി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബി ബഷീർ, വൈസ് ചെയർമാൻ കെ.കെ ഹംസ എന്നിവർ അറിയിച്ചു. സയൻസ്, മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ, സോഷ്യൽ സയൻസ് സയൻസ് ക്വിസ് മത്സരങ്ങൾ ബുധനാഴ്ച പൂർത്തിയാകും. ഹൈസ്കൂൾ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രത്യേകം മത്സരം നടക്കും. സബ്ജില്ലാതലത്തിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. ഐടി മേള ഇന്നും നാളെയുമായി തുടരും. വിപുലമായ സൗകര്യങ്ങളോടെ മുട്ടിൽ ഡബ്ലിയു എo ഒ ക്യാമ്പസ് ശാസ്ത്രോത്സവത്തെ വരവേൽക്കാൻ സജ്ജമായി. മേളയ്ക്ക് എത്തുന്നവർക്ക് ദിവസം മൂന്ന് നേരം ഭക്ഷണം നൽകുന്നതിന് വിപുലമായ തയ്യാറെടുപ്പ് പൂർത്തിയായി.ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള വ്യാഴവും, ശാസ്ത്രമേള, പ്രവർത്തി പരിചയമേള ഒവെള്ളിയാഴ്ചയും ആണ് നടക്കുക. അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് ,ടീച്ചിംഗ് പ്രോജക്ട് മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റ് ട്രോഫി നൽകി ആദരിക്കും. ഡബ്ലിയു എം ഒ ക്യാമ്പസിലെ വിവിധ വിദ്യാലയങ്ങളിലെ 150 ൽ പരം വരുന്ന അധ്യാപകരും ജീവനക്കാരും എൻഎസ്എസ്, എൻ സി സി, എസ് പി സി , സ്കൗട്ട്സ് & ഗൈഡ്സ് , ജെ ആർ സി എന്നിവരുടെ 450 വളണ്ടിയർമാരും മേളയിൽ സജ്ജമാണ്. രണ്ട് ദിവസത്തെ മേള വെള്ളിയാഴ്ച മൂന്നുമണിക്ക് സമാപിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവഹിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ അധ്യക്ഷത വഹിക്കും ജില്ലാ കലക്ടർ ഗീത ഐ എ എസ് മുഖ്യ അതിഥി ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോഡ്സ് ഓൺ വാട്ടർ എ ശുദ്ധജല സന്ദേശ യാത്ര ‘: വാട്ടർ പ്യൂരിഫയർ കൈമാറി.
Next post സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു: ലോട്ടറി ഓഫീസിൽ ഏജൻ്റുമാർ നടത്തിയ സമരം അവസാനിച്ചു
Close

Thank you for visiting Malayalanad.in