എച്ച്.ഐ.എം. യു.പി.സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ലഹരിക്കെതിരെ റാലിയും വെയിറ്റിംഗ് ഷെഡ് ബോധവത്കരണവും സംഘടിപ്പിച്ചു.

കല്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കല്പറ്റയിൽ ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് റാലി നടത്തി.സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. റാലിക്ക് ശേഷം ബസ് വെയിറ്റിംഗ് ഷെഡിൽ ബോധവത്കരണവും നടത്തി. വിദ്യാലയത്തിലെ കുട്ടികളിൽ സന്ദേശ പ്രചരണാർത്ഥം നടത്തിയ പോസ്റ്റർ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്ദേശങ്ങളാണ് റാലിയിൽ ഉൾപ്പെടുത്തിയത്. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്കു പുറമെ പ്രധാനാധ്യാപകൻ കെ.അലി, അധ്യാപകരായ സബീന, അയ്യൂബ്, അമീൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി.
Next post നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- : കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
Close

Thank you for visiting Malayalanad.in