മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി.

കൽപ്പറ്റ: മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി.
മൂടി വെച്ച രഹസ്യങ്ങൾ കർമ്മസമിതി ഭാരവാഹികൾ പുറത്ത് വിട്ടതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചതെന്നും ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത് കോട്ടത്തറ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന നൽകിയ 50 ഏക്കർ ഭൂമിയിലാണ്.
ഈ ദാനഭൂമിയിൽ മെഡിക്കൽ കോളേജിന് കെട്ടിടം നിർമ്മിക്കാൻ സാധ്യമല്ലെന്ന് കാണിക്കുന്ന എൻ ഐ ടി റിപ്പോർട്ട് മാനന്തവാടി MLA പുറത്തുവിടണം. പ്രതീകാത്മകമായ തറക്കല്ലിടൽ നടത്തുകയും, 320 ലക്ഷം രൂപ, 2017 ൽ റോഡ് നിർമ്മാണത്തിന് ചെലവഴിക്കുകയും ചെയ്ത ശേഷമാണ് മടക്കിമലയിലെ മെഡിക്കൽ കോളേജ് അട്ടിമറിക്കപ്പെട്ടത് എന്ന യാഥാർത്ഥ്യം Ma വിസ്മരിക്കരുത്. ബോയ്സ് ടൗണിലെ പാട്ട ഭൂമി ഗ്ലെൻ ലെവൻ നിയമം ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് മറുപാട്ടത്തിന് നൽകിയത് നിയമവിരുദ്ധം എന്ന് എംഎൽഎ പത്രസമ്മേളനം നടത്തി പറഞ്ഞിട്ട് കാര്യമില്ല. ഈ നടപടി സാധുവാണെന്നും 2013 ലെ ലാൻഡ് അക്വസിഷൻ ആക്ട് പ്രകാരം ഉടമയ്ക്ക് വില കൊടുത്തു വാങ്ങണമെന്നും, അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞതും, വിധി പ്രഖ്യാപിച്ചതും ആക്ഷൻ കമ്മിറ്റി അല്ല, ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആണ്. മാനന്തവാടി എംഎൽഎ സംസ്ഥാന സർക്കാറിനെ ഇടപെടീച്ച് സുപ്രീംകോടതിയിൽ അപ്പീൽ പോയി അംഗീകരിച്ചു. കൊണ്ടുവരാൻ ആദ്യം ആർജ്ജവം കാണിക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ ആക്ഷൻ കമ്മിറ്റി ഇടപെടില്ല. അഭിപ്രായം പറയുന്നില്ല. പക്ഷേ 10/06/2002 ലെ ഹൈക്കോടതി വിധിയോടെ 2015 ൽ ബോയ്സ് ടൗണിലെ 75 ഏക്കർ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി ഫലത്തിൽ ഇല്ലാതെയായി.
ഇപ്പോൾ ബോയ്സ് ടൗണിൽ ഭൂമി സർക്കാരിൻറ്റെ കൈവശമില്ല. കോടതിയിൽ കേസ് നിലനിൽക്കുമ്പോഴും, വിധി വന്ന ശേഷവും സർക്കാർ സ്വീകരിച്ച എല്ലാ നടപടികളും വെറും ജലരേഖകൾ മാത്രം. ഈ വസ്തുതകൾ മറച്ചുവച്ചുകൊണ്ട് ജനങ്ങളെ നിരന്തരം കബളിപ്പിക്കുന്ന ഭരണകൂട നിലപാട് തുറന്നു കാട്ടുക മാത്രമാണ് ആക്ഷൻ കമ്മിറ്റി ചെയ്തത്. 2022 ജൂൺ 10 ന് ഹൈക്കോടതി വിധിയിലൂടെ നഷ്ടപ്പെട്ട ഭൂമിയിൽ, മെഡിക്കൽ കോളേജ് നിർമ്മാണം വേഗത്തിൽ ആക്കാനുള്ള നീക്കത്തിൻറ്റെ ഭാഗമെന്ന് പ്രചരിപ്പിച്ച്, 2022 സെപ്റ്റംബർ 9 ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോക്ടർ തോമസ് മാത്യുവിൻറ്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ച് നടത്തിയ പ്രഖ്യാപനങ്ങൾ വെറും നാടകം മാത്രമാണ്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി, ഹെലിപാട് ഉൾപ്പെടെ ഏർപ്പെടുത്തുമെന്ന് ഗീർവാണവും തട്ടിവിട്ട് വാപ് കോസിനോട് രണ്ട് ആഴ്ചയ്ക്കകം കെട്ടിട നിർമ്മാണ അന്തിമ രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ചതും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്.
മെഡിക്കൽ കോളേജ് വിഷയത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നാകെ മൗനംപാലിച്ച് നിന്നപ്പോൾ, ജനങ്ങൾ പ്രതികരിച്ചു തുടങ്ങുകയും, സമരപ്രഖ്യാപനങ്ങൾ വരികയും ചെയ്ത സാഹചര്യത്തിലും മാനന്തവാടി എംഎൽഎ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നാടകീയ രംഗങ്ങൾ സ്വയം സൃഷ്ടിച്ചു. വയനാട് മെഡിക്കൽ കോളേജിൻറ്റെ അട്ടിമറി കഥകൾ ആക്ഷൻ കമ്മിറ്റി നിലവിൽ വന്ന ശേഷമാണ് പൊതുസമൂഹം അറിയുന്നത്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ വേണ്ടിയാണ് മെഡിക്കൽ കോളേജ് എന്ന എംഎൽഎയുടെ വാദം അംഗീകരിക്കാൻ ആവില്ല. ഇന്ത്യയിൽ ഒരു മെഡിക്കൽ കോളേജും അങ്ങനെ പ്രവർത്തിക്കുന്നില്ല. ആ വാദം ഉന്നയിക്കുന്ന അവസരത്തിൽ തന്നെ കണ്ണൂർ മെഡിക്കൽ കോളേജ് കാസർഗോഡ് അതിർത്തിയിൽ ആണെന്നും, കുട്ടയും, ഹാൻഡ് പോസ്റ്റും ഇന്ത്യയിലുള്ള സ്ഥലങ്ങൾ ആണെന്നും എം.എൽ.എ. പറയുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, ഇരിട്ടി കൊട്ടിയൂർ മേഖലകളിലെ ജനങ്ങൾക്കും, കോഴിക്കോട് ജില്ലയിലെ നാദാപുരം കുറ്റ്യാടി പ്രദേശത്തുകാർക്കും ഈ മെഡിക്കൽ കോളേജിൻറ്റെ വൃഷ്ടി പ്രദേശമാണ് എന്നു കൂടി പറയുന്നത് മനസ്സിലാകുന്നില്ല. മടക്കിമലയിൽ സ്ഥാപിക്കുന്ന മെഡിക്കൽ കോളേജ് കൊണ്ട് വയനാട്ടിലെ ഒമ്പതര ലക്ഷം ജനത്തിന് മാത്രമല്ല, കർണാടകത്തിലെ കൂർഗ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും, മൈസൂർ, ചാമരാജ് നഗർ ജില്ലകളിലെ ജനങ്ങൾക്കും തമിഴ് നാട്ടിലെ നീലഗിരി താലൂക്കിലും ഉള്ളവർക്കും പുറമേ കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശമായ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് ഉൾപ്പെടെ ഉപകാരപ്രദമാണ്. ഈ കാര്യങ്ങളൊക്കെ ഒരു എംഎൽഎയ്ക്ക് അറിവില്ലാതെ പോയത് നിരാശജനകമാണ്. 2016 ൽ മെഡിക്കൽ കോളേജ് വരും എന്നു പറഞ്ഞു സമീപത്തെ ഭൂമാഫിയകൾ വാങ്ങിക്കൂട്ടിയ ഭൂമി വിൽക്കാൻ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ആറു വർഷത്തിനുശേഷം രംഗത്ത് വരുന്നു എന്ന എംഎൽഎയുടെ വാദം ബാലിശമാണ്.
വ്യാജ റിപ്പോർട്ട് മറയാക്കി മടക്കിമലയിലെ മെഡിക്കൽ കോളേജ് അട്ടിമറിച്ചതും, ബോയ്സ് ടൗണിലെ ഭൂമിയിൽ ഹൈക്കോടതിയുടെ പ്രതികൂല വിധി മൂന്ന് മാസം മൂടിവച്ചതും പൊതുസമൂഹത്തിനു മുന്നിൽ ആക്ഷൻ കമ്മിറ്റിയാണ് വെളിപ്പെടുത്തിയത്. ഇതിൻറ്റെ ജാള്യത മറക്കാനാണ് സത്യം പറഞ്ഞവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ആക്ഷൻ കമ്മിറ്റി ആഭാസകരമായ സമരം അല്ല നടത്തുന്നത്, ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹത്തിൽ ഉയർത്തിയത്, സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത അംഗപരിമിതരെ പോലും പൊതുസമൂഹത്തിനു മുന്നിൽ എം.എൽ.എ ആക്ഷേപിച്ചു. പണം കൊടുത്താണ് ആളുകളെ സമരത്തിന് എത്തിക്കുന്നതും, തിരിച്ചുകൊണ്ടുപോയി വിടുന്നത്. സമരപ്പന്തലിൽ ഭക്ഷണം വിളമ്പുന്നു തുടങ്ങിയ ആരോപണങ്ങൾ ഒരു എം.എൽ.എയുടെ പദവിക്ക് ചേർന്നതല്ല. ആക്ഷൻ കമ്മിറ്റിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഗവൺമെൻറിൻറ്റെ ഭാഗമായ എംഎൽഎ സാമ്പത്തിക കുറ്റാന്വേഷണ നടത്തിപ്പിക്കണം. വിഭാഗത്തെ ഉപയോഗപ്പെടുത്തി അടിയന്തര അന്വേഷണം
ഏത് അന്വേഷണവുമായി ആക്ഷൻ കമ്മിറ്റി പൂർണമായും സഹകരിക്കും ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദവി ഒഴിയാനും പൊതുപ്രവർത്തനം അവസാനിപ്പിക്കാനും എം.എൽ.എ തയ്യാറാവണം. ഗ്ലെൻ ലെവൻ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്ടർ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞ കാര്യം തന്നെയാണ് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. ഹൈക്കോടതിവിധി വന്നു മാസം കഴിഞ്ഞിട്ടും എസ്റ്റേറ്റ് മാനേജ്മെൻറ്റ് ഇക്കാര്യം ജനങ്ങളിൽ നിന്ന് മൂടിവച്ചു. എസ്റ്റേറ്റ് മാനേജ്മെൻറ്റ് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന തുടർനടപടികൾ പ്രഖ്യാപിക്കുന്ന ജോലിയല്ല ആക്ഷൻ കമ്മിറ്റിയുടേത്. നീട്ടിക്കൊണ്ടുപോകാതെ, മടക്കിമല ഭൂമിയിൽ അടിയന്തരമായി കെട്ടിടം നിർമ്മാണം ആരംഭിക്കണം.
പത്രസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ പി ഫിലിപ്പ് കൂട്ടി, ജനറൽ കൺവീനർ വിജയൻ മടക്കിമല, ട്രഷറർ വി പി അബ്ദുൽ ഷുക്കൂർ, വൈസ് ചെയർമാൻ ഗഫൂർ വെണ്ണിയോട് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിലെ ആദ്യ കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റ് നിര്‍മാതാക്കളായ സ്യൂഗര്‍ കണ്ണൂരിലും
Next post എച്ച്.ഐ.എം. യു.പി.സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ലഹരിക്കെതിരെ റാലിയും വെയിറ്റിംഗ് ഷെഡ് ബോധവത്കരണവും സംഘടിപ്പിച്ചു.
Close

Thank you for visiting Malayalanad.in