കരവിരുതിൽ ശിൽപ്പ ചാരുത : ചമതി കളിമണ്‍ കലാ ശില്‍പ്പശാല സമാപിച്ചുL

കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്താഭി മുഖ്യത്തില്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചമതി കളിമണ്‍ കലാ ശില്‍പ്പശാല സമാപിച്ചു. പരമ്പരാഗതമായി കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരും പഠനത്തിലൂടെ കളിമണ്‍ ശില്‍പ്പികളായവരും കളിമണ്ണില്‍ പരീക്ഷണം നടത്താന്‍ ആഗ്രഹിച്ചവരും ഒത്തുചേര്‍ന്ന ശില്പശാല വേറിട്ട അനുഭവമായി. കളിമണ്‍ ശില്‍പ്പ നിര്‍മ്മാണത്തിന്റെ ലോകത്തേക്ക് ചക്രം കടന്നു വരുന്നതിനും മുന്‍പേ സ്വന്തം കൈകള്‍ മാത്രമുപയോഗിച്ച് കളിമണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സമൂഹത്തിന്റെ പ്രതിനിധിയായി എത്തിയ ബേഗൂര്‍ സ്വദേശിനി സോമി ശില്പശാലയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സിറാമിക് ശില്‍പ്പകലയില്‍ പ്രസിദ്ധി നേടിയ ജി. രഘുവും ശില്പശാലയില്‍ എത്തി. വീട്ടില്‍ ഉപയോഗിക്കുന്ന മണ്‍പാത്രങ്ങള്‍ മുതല്‍ ആഢംബര വസ്തുക്കള്‍ വരെ ശില്പശാലയിലെ കളിമണ്ണില്‍ പിറവിയെടുത്തു. നൂതനമായ ആശയങ്ങളും ചിന്തകളും പകര്‍ന്ന് നല്കിയ ശില്‍പ്പങ്ങളും ‘ചമതി’യുടെ ശ്രദ്ധാകേന്ദ്രങ്ങളായി മാറി. 40 കലാകാരന്‍മാര്‍ പങ്കെടുത്ത ശില്‍പ്പശാലയില്‍ നിന്ന് ചെറുതും വലുതുമായ 130 ലേറെ ശില്‍പ്പങ്ങളാണ് ജന്‍മമെടുത്തത്. കലക്ക് പ്രായഭേദമില്ല എന്നതിന് അടിവരയിട്ട് വിദ്യാര്‍ഥികള്‍ വരെ കളിമണ്ണില്‍ ഒരു കൈ നോക്കാന്‍ എത്തിയിരുന്നു. ശബരീശന്റെ നവോത്ഥാന ഗീതങ്ങള്‍, കെ.ജെ ബേബി അവതരിപ്പിച്ച ഏക പാത്ര നാടകം, ശില്‍പ്പി ജി.രഘു നയിച്ച ഓപ്പണ്‍ ഫോറം തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികളും ശില്‍പ്പശാലയ്ക്ക്് മിഴിവേകി. നാല് ദിവസങ്ങളിലായി നടന്ന ശില്‍പ്പശാല ആസാദിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കലാസ്വാദകരാണ് എത്തിച്ചേര്‍ന്നത്. പരമ്പരാഗത കലയായ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണത്തെ വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ യായിരുന്നു ശില്‍പ്പശാല സംഘടിപ്പിച്ചത്.
*സീറ്റൊഴിവ്*
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി.എസ്. സി കമ്പ്യൂട്ടര്‍ സയന്‍സില്‍ എസ്.ടി വിഭാഗത്തിലും, ഒന്നാം സെമസ്റ്റര്‍ ബി. എസ്.സി കെമിസ്ട്രി എസ്.സി വിഭാഗത്തിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ യു.ജി ക്യാപ് രിജിസ്‌ട്രേഷന്‍ നടത്തിയ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 19 ന് ഉച്ചയ്ക്ക് 12 നകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04936 204569.
*എം.ബി.എ ഇന്റര്‍വ്യൂ*
സഹകരണ വകുപ്പിന് കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ – ഓപ്പറേറ്റീവ് മാനേജ്‌മെറ്റില്‍ (കിക്മ) എം.ബി.എ ജനറല്‍, സംവരണ വിഭാഗത്തില്‍ സീറ്റൊഴിവ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. കെ-മാറ്റ് എന്‍ട്രന്‍സ് സ്‌കോര്‍ ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. താത്പര്യമുള്ളവര്‍ക്കായി meet. google.com/aat-kwke-esy എന്ന ലിങ്കില്‍ ഒക്ടോബര്‍ 20 രാവിലെ 10 മുതല്‍ 12.30 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 8547618290, 9447002106. kicma.ac

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്നും. 357621 രൂപ ഈടാക്കി
Next post ആം ആദ്മി പാർട്ടി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in