ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്നും. 357621 രൂപ ഈടാക്കി

പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 215 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചതായി കണ്ടെത്തി. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ഉടമകളില്‍ നിന്നും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി 357621 രൂപ ഈടാക്കുകയും ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ളവര്‍, സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ, ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡില്‍ നിന്നും ഒഴിവാകും. അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്ന തിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ഫീല്‍ഡു തലത്തിലെ പരിശോധനയില്‍ അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 04936 202273 നമ്പറില്‍ അറിയിക്കാവുന്നതാണ്. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. .in.

Leave a Reply

Your email address will not be published. Required fields are marked *

Previous post പരാതി പരിഹാര അദാലത്ത് : 22 വരെ അപേക്ഷ സമര്‍പ്പിക്കാം
Next post കരവിരുതിൽ ശിൽപ്പ ചാരുത : ചമതി കളിമണ്‍ കലാ ശില്‍പ്പശാല സമാപിച്ചുL
Close

Thank you for visiting Malayalanad.in