സംരംഭകര്‍ക്കായി ഏകദിന നിക്ഷേപക സംഗമം ബുധനാഴ്ച

വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ വുഡ് ലാന്റ്സ് ഹോട്ടലില്‍ ഒക്ടോബര്‍ 19 ന് രാവിലെ 10 മുതല്‍ നടക്കുന്ന സംഗം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ള കല്‍പ്പറ്റ ബ്ലോക്ക്/മുനിസിപ്പാലിറ്റി, ബത്തേരി ബ്ലോക്ക്/മുനിസിപ്പാലിറ്റി പരിധിയിലെ സംരംഭകര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികള്‍, കെ.എഫ്.സി. യുടെ പദ്ധതികള്‍, ജി.എസ്.ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്ലിയറന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 9188127190, 9188127191.
*സിവില്‍ എഞ്ചിനിയര്‍ നിയമനം*
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സൂക്ഷ്മ സംരംഭ വിഭാഗമായ വനിതാ കെട്ടിട നിര്‍മ്മാാണ യൂണിറ്റുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിനായി സിവില്‍ എഞ്ചിനിയര്‍മാരെ എംപാനല്‍ ചെയ്യുന്നു. കെട്ടിട പ്ലാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിന് സമര്‍പ്പിക്കല്‍, നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളുടെ മേല്‍നോട്ടം, കംപ്ലീഷന്‍ പ്ലാന്‍ തയ്യാറാക്കി നല്‍കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സിവില്‍ എഞ്ചിനിയറിംഗില്‍ ബിടെക്/എംടെക് പാസായ, 28 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവര്‍ഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. സര്‍ക്കാര്‍ പ്രൊജക്ടുകളില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, 2ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത് എന്ന അഡ്രസില്‍ തപാലായോ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 27. ഫോണ്‍ : 04936 299370, 04936 206589.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐ ബി എസ് രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Next post ശമ്പളം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർ
Close

Thank you for visiting Malayalanad.in