മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം: ഉദയ വായനശാല കൊയിലേരി

മാനന്തവാടി മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം. ഉദയ വായനശാല കൊയിലേരി
ഭൂമി വിട്ടുകൊടുത്ത് മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റുകളയും, തുടര്‍ന്ന് മെഡിക്കല്‍ കോളേജിന് മടക്കിമലയിലെ ഭൂമി അനുയോജ്യമല്ല എന്ന് കണ്ടെത്തുകയും, സര്‍ക്കാര്‍ ബോയസ് ടൗണിലെ ഗ്ലന്‍ലെവല്‍ എസ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഈ അടുത്തകാലത്ത് മാനന്തവാടിയില്‍ നിന്നും മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ വേണമെന്ന് നടത്തുന്ന ജനകീയസമരം സംശയാസ്പദമാണ്. മാനന്തവാടിയിലും ബോയ്‌സ് ടൗണിലുമായി മെഡിക്കല്‍ കോളേജ് വരുമ്പോള്‍ വയനാടിനു മാത്രമല്ല അതു പ്രയോജനപ്പെടുക.കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം, പേരാവൂര്‍, ഇരിട്ടി, നെടുംപൊയില്‍, കണ്ണവം, കോളയാട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വിലങ്ങാട്, തൊട്ടില്‍പാലം, നാദാപുരം, മരുതോങ്കര, കൂരാച്ചുണ്ട് മുതലായ സ്ഥലങ്ങളും കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ,ആനെമാള, മച്ചൂര്‍,ഗുണ്ടത്തൂര്‍,,കാരാപ്പുര,മലാലി,ഹൊന്നമ്മനക്കട്ടെ, അന്തര്‍സന്തെ,കുട്ട, ശ്രീമംഗല, പൊന്നംപേട്ട, കാനൂര്‍, ഗോണിക്കൊപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഉപകാരപ്രദമായിരിക്കും.ഈ പ്രദേശങ്ങളില്‍ എല്ലാം നല്ലൊരു വിഭാഗം ആദിവാസികളും, ഗോത്രവര്‍ഗ്ഗക്കാരും, ദളിതരും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണെന്നത് വിസ്മരിക്കരുത്. അതുമാത്രമല്ല ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളായ കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളുടെ ഏതാണ്ട് നടുവിലായി വരുന്ന സ്ഥലമാണ് ബോയ്‌സ്ടൗണ്‍. പലപ്പോഴും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വടക്കേവയനാടിനെ അവഗണിക്കുന്ന സ്ഥിതിയാണുളളത്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അടിയന്തിരമായി ബോയ്‌സ് ടൗണിലെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് കോളെജിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അടിയന്തിര പ്രാധാന്യമുളള ചികിത്സയ്ക്ക് മാനന്തവാടി മെഡിക്കല്‍ കോളെജില്‍ മതിയായ ചികിത്സാസൗകര്യം ഉറപ്പുവരുത്തണമെന്നും കൊയിലേരി ഉദയ വായനശാല പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ലാജി ജോണ്‍ പടിയറ അധ്യക്ഷതവഹിച്ചു. ഷാജി തോമസ്, സാംസണ്ണി, എം.ടി.ജോസ്, ഷിബു തോമസ്, ജോര്‍ജ്ജ് പി.യു. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്മാഷ് കമ്പളക്കാട് സംഘടിപ്പിച്ച അഖില വയനാട് ബി ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
Next post ഐ ബി എസ് രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in