കൽപ്പറ്റ:
കേരള സുന്നീ ജമാഅത്ത് മീലാദ് ക്യാംപയിൻ ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മർഹൂം, പാണക്കാട് സയ്യിദ് അബ്ദുൽജബ്ബാർ ശിഹാബ് തങ്ങളുടെയും മൗലാനാ നജീബ് മൗലവി മമ്പാടിന്റെയും നേതൃത്വത്തിൽ 2007-ലാണ് കേരള സുന്നി ജമാഅത്ത് പിറക്കുന്നത്. 2007 മെയ് 31-ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന കൺവെൻഷനിൽ കേരളത്തിലെ പ്രമുഖ പണ്ഡിതരുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ സംഘം പതിനഞ്ചു വർഷമായി കേരളക്കരയിൽ പ്രവർത്തിച്ചു വരുകയാണ്.
കേരളത്തിലെ നാലു സുന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും സമസ്ത എപി-ഇ.കെ വിഭാഗങ്ങൾ, ദക്ഷിണ കേരള ജംഇയത്തുൽ ഉലമാ. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ) ഒന്നിച്ചണിനിരക്കാൻ പറ്റുന്ന ഒരു വേദിയായാണ് സുന്നി ജമാഅത്തിനെ അതിന്റെ തുടക്കം മുതൽ തന്നെ പരിചയപ്പെടുത്തുന്നത്. നിലവിലുള്ള സുന്നീ സംഘടനകൾക്ക് കീഴ്ഘടകങ്ങളുണ്ടെങ്കിലും ഒരു ബഹുജന സംഘമില്ല. ഈ ശൂന്യത നികത്തുവാനാണ്. പതിനഞ്ചു വർഷം മുമ്പ് സുന്നി ജമാഅത്തിന്റെ പിറവി.
ബിദ്അത്തിനെ പ്രതിരോധിച്ച് അഹ്ലുസ്സുന്നത്തിന്റെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സംഘത്തിന്റെ ഉദയം. ഇതിന്നായി കാര്യമാത്ര പ്രസക്തമായ പരിപാടികളാണ് ഇതുവരെ സുന്നി ജമാഅത്തു നടത്തിയിട്ടുള്ളത്. പ്രമാണങ്ങളുടെ പിൻബലത്തിൽ പരമ്പരാഗതമായി ആചരിച്ചു വരുന്ന കർമ്മങ്ങളുടെ പേരിൽ വിശ്വാസികളിൽ ശിർക്കാരോപിക്കുന്നതിനെതിരെയായിരുന്നു സുന്നി ജമാഅത്തിന്റെ പ്രഥമ കാൽവയ്പ്. ഇതേ വിജയം കണ്ടു. പുത്തൻവാദികളുടെ സ്റ്റേജുകളിലും പേജുകളിലും പിന്നീട് ഇത് കാണാതായി. അതിന്റെ ഭവിഷ്യത്ത അവർ തിരിച്ചറിയുകയും ചെയ്തു. പിന്നീട് പ്രവാചക ജീവിതത്തിന്റെ സവിശേഷതയും അവിടുത്തെ വ്യക്തിവിശേഷവും വിശുദ്ധിയുമൊക്കെ അനാവരണം ചെയ്യുന്ന, അവിടുത്തോടുള്ള കടപ്പാടു വ്യക്തമാക്കുന്ന പ്രമേയങ്ങളുയർത്തിപ്പിടിച്ചാണ് ഓരോ റബീഉൽ അവ്വൽ കാലത്തും സുന്നി ജമാഅത്ത് മീലാദ് കാംപെയ്ൻ നടത്തിയത്. എല്ലാം പ്രസക്തവും സുപ്രധാനവുമായിരുന്നു.
ഇത്തവണ തിരുനബി നിന്ദയല്ല, നന്ദിയാണു. ധർമ്മം എന്ന പ്രമേയത്തിലാണു കാംപെയ്ൻ നടക്കുന്നത്. പ്രവാചകരെ അപഹസിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ലോകത്ത്, തിരുനബിയുടെ മഹത്വവും പ്രപഞ്ചോല്പത്തിയുടെ നിദാനമെന്ന അവിടുത്തെ സവിശേഷതയും സർവ്വലോകാനുഗ്രഹിയെന്ന മികവുമൊക്കെ വിശദീകരിക്കുകയാണ് ഈ കാംപെയിന്റെ ലക്ഷ്യം. മഞ്ചേരിയിൽ സെപ്തംബർ 24-ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സിക്രട്ടറി മൗലാനാ നജീബ് മൗലവിയാണ് കാംപെയ്ൻ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ കാംപെയ്നിന്റെ പൊതുയോഗങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 19 ബുധനാഴ്ച സുന്നി ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ പൊതുസമ്മേളനം നടക്കുകയാണ്.
പാണക്കാട് സയ്യിദ് മുബശ്ശിർ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഹ്മദ് ബാഖവി അരൂർ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സിക്രട്ടറി മൗലാനാ നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. വെള്ളമുണ്ട് മഹല്ല് പ്രസിഡണ്ട് മമ്മൂട്ടി മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ സിക്രട്ടറി ശറഫുദ്ദീൻ അഞ്ചാംപീടിക, സുന്നീ ജമാഅത്ത് സ്റ്റേറ്റ് സിക്രട്ടറി അഡ്വ. ഫാറൂഖ്, ഇ. മുഹമ്മദ്, ജില്ലാ പ്രസിഡണ്ട് കെ.കെ മുഹമ്മദ് വഹബി ബത്തേരി തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ നൗഷാദ് കോയ വെള്ളമുണ്ട , അഡ്വ.ഫാറൂഖ് മുഹമ്മദ്, ഉസ്മാൻ മൗലവി തരുവണ, അലി വാഹബി അമ്പലവയൽ തുടങ്ങിയവർ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...